താഴ്ചയിൽ എന്നെ ഓർത്ത ദൈവം
പ്രിയ ദൈവപൈതലേ നിന്റെ താഴ്ചയിൽ നിന്നോടൊപ്പം ആരൊക്കെ ഉണ്ടായിരുന്നു. വളരെ ചുരുക്കം പേരെ കാണു. നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യേശുക്രിസ്തു നിന്റെ അരികിൽ വന്നു നിന്നെ ആശ്വസിപ്പിച്ചില്ലേ. മനുഷ്യർ നിന്റെ ഉയിർച്ചയിൽ മാത്രമേ കൂടെ കാണു. അല്ലെങ്കിൽ നിന്റെ സന്തോഷകാലത്തു. പക്ഷെ നിന്റെ ദൈവം നിന്റെ ഉയിർച്ചയിലും താഴ്ചയിലും സുഖത്തിലും ദുഃഖത്തിലും നിന്നോട് കൂടെ ഇരുന്നില്ലേ. അപ്പോഴും നീ ആശ്രയിച്ചത് നിന്റെ ദൈവത്തെയോ അതോ മനുഷ്യരെയോ. നിന്റെ താഴ്ചയിൽ നിന്നെ ഓർത്ത ദൈവം നിന്നോട് കൂടെയുണ്ട്. ധൈര്യത്തോടെ ദൈവത്തിൽ ആശ്രയിക്കുക. അവൻ നിന്റെ എല്ലാകാലത്തും നിന്റെ കൂടെ ഉണ്ട്. പ്രത്യാശയോടെ ഇരിക്കൂ. ദൈവം നിന്റെ താഴ്ചയെ ഉയിർച്ച ആക്കി മാറ്റും.
No comments:
Post a Comment