Agape

Monday, 13 September 2021

കരയുന്ന കണ്ണും തുറക്കുന്ന വാതിലും

 കരയുന്ന കണ്ണും തുറക്കുന്ന വാതിലും


പ്രിയ ദൈവപൈതലേ നീ കണ്ണുനീരോടെ ദൈവസന്നിധിയിൽ കരഞ്ഞുപ്രാർത്ഥിച്ചാൽ അടഞ്ഞവാതിലുകൾ നിനക്ക് വേണ്ടി തുറന്നു വരും. യിഷ്മയേൽ മരുഭൂമിയിൽ കിടന്നു കരഞ്ഞപ്പോൾ ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു. കുരുടൻ കണ്ണുനീരോടെ നിലവിളിച്ചപ്പോൾ യേശുക്രിസ്തു കുരുടന്റെ നിലവിളി കേട്ടു അവനെ സൗഖ്യമാക്കി. കനാന്യ സ്ത്രീയുടെ കരച്ചിൽ കേട്ട് ദൈവം അവരുടെ കുഞ്ഞിനെ സൗഖ്യം ആക്കി.

പ്രിയ ദൈവപൈതലേ നീ ഇന്നും കണ്ണുനീരോടെ പ്രാർത്ഥിക്കുവാണെങ്കിൽ യേശുനാഥൻ നിന്റെ അരികിൽ വന്നു നിന്റെ ആവശ്യങ്ങൾ നിറവേറ്റിതരും.അടഞ്ഞുകിടക്കുന്ന വാതിലുകൾ നിന്റെ നാഥൻ നിനക്കു വേണ്ടി തുറന്നു തരും.നീ  നാളുകളായിട്ട് മുട്ടിയിട്ട് തുറക്കാത്ത വാതിലുകൾ നിന്റെ നാഥൻ നിനക്കു വേണ്ടി തുറന്നു തരും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...