Agape

Saturday, 11 September 2021

പ്രാർത്ഥനയും വിശ്വാസവും

 പ്രാർത്ഥനയും വിശ്വാസവും

പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന രണ്ട് പദങ്ങൾ ആണ് പ്രാർത്ഥനയും വിശ്വാസവും. വിശ്വാസത്തോട് കൂടിയ പ്രാർത്ഥന ദീനകാരനെ സൗഖ്യമാക്കുന്നു. പ്രാർത്ഥന ദൈവത്തിങ്കലേക്കുള്ള യാചന ആണെങ്കിൽ വിശ്വാസം ദൈവത്തിങ്കൽ ഉള്ള അവകാശം ആണ്. ഓരോ വിശ്വാസിയും പ്രാർത്ഥിക്കുമ്പോൾ ലഭിച്ചു എന്ന് വിശ്വസിക്കുക. വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. പ്രാർത്ഥന ദൈവത്തിങ്കലേക്കുള്ള ഒരു ദൈവഭക്തന്റെ അപേക്ഷ ആണ്. വിശ്വാസം പ്രാർത്ഥനയിൽ കൂടി ചേരുമ്പോൾ അത് അബ്ബാ പിതാവേ എന്ന് വിളിക്കാവുന്ന ഒരു അവകാശം ആയി മാറുന്നു. വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതിന്റെ പ്രാധാന്യം യേശുക്രിസ്തു ഇഹലോകത്തിൽ ജീവിച്ചിരുന്നപ്പോൾ വെളിപ്പെടുത്തിയിരുന്നു.

പ്രിയ ദൈവ പൈതലേ നിന്റെ വിശ്വാസം പ്രാർത്ഥനയിൽ വെളിപ്പെടട്ടെ. മറുപടിയില്ലാത്ത വിഷയങ്ങൾക്കു ദൈവം മറുപടി തരട്ടെ.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...