Agape

Monday, 30 August 2021

തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും

 തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ  സാധിപ്പിക്കും


‌പ്രിയ ദൈവ പൈതലേ സങ്കീർത്തനകാരൻ പറയുന്നതുപോലെ  ദൈവത്തിന്റെ ഭക്തന്മാരുടെ ആഗ്രഹം ദൈവം സാധിപ്പിക്കും. ദൈവം പറയുന്ന വഴികളിൽ നീ നടന്നാൽ നിന്റെ ആഗ്രഹം സാധിപ്പിക്കുന്ന ഒരു ദൈവം നിനക്കുണ്ട്. ദുഷ്ടന്മാരുടെ ആലോചന പ്രകാരം നീ നടക്കരുത്. പാപികളുടെ വഴിയിൽ നീ നിൽക്കരുത്. പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാവും പകലും ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. ഈ ഭാഗ്യവനെ വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ഭക്തൻ. ഇപ്രകാരം ജീവിക്കുന്ന ഭക്തൻ ആറ്റരികത്തു നട്ടിരിക്കുന്നതും തക്ക കാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും. അവൻ ചെയുന്നതൊക്കെയും സാധിക്കും.ദൈവം ആഗ്രഹിക്കുന്ന സമയത്തു ഫലം കായ്ക്കുകയും.ദൈവത്തിൽ തന്നെ ശരണം വയ്ക്കുകയും ഏതു പ്രതിസന്ധികളിലും തളരാതെ ഇല വാടാത്തതുമായ വൃക്ഷം  പോലെ ഇരിക്കും . ഇ ഭക്തൻ ചെയുന്നതൊക്കെയും സാധിക്കും. തക്ക സമയത്തു ദൈവം ആഗ്രഹിക്കുന്ന ഫലങ്ങൾ കായ്ക്കും. ഇപ്രകാരം ഉള്ള ഭക്തന്റെ ആഗ്രഹം ദൈവം സാധിപ്പിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...