പെന്തകോസ്ത് വിശ്വാസവും ബൈബിളിൽ
യേശുക്രിസ്തു ന്യായപ്രമാണം നിവർത്തിച്ചു യഹൂദനോടുള്ള ദൈവത്തിന്റെ അനാദികാലം മുതൽ ഉള്ള സ്നേഹം നിമിത്തം മനുഷ്യനായി അവതരിച്ചു.ദൈവത്തിന്റെ ശ്രേഷ്ഠജാതി എന്ന പദവിയും ജാതിയനായ അബ്രഹാമിനെ വേർതിരിച്ചു സ്വന്ത ജനം ആക്കി. അബ്രഹാമിന്റെ സന്തതി പരമ്പരയിൽ യഹൂദനും യിഷ്മയേലും ജാതികളും ഉൾപ്പെടുന്നു. അബ്രഹാമിന്റെ വാഗ്ദത്ത സന്തതി യിസഹാക് ആകായാലും ദൈവത്തിന്റെ പ്രെത്യക സ്നേഹം ലഭിച്ചു. സാറാ യിഷ്മയെലിനെ തള്ളിക്കളഞ്ഞെങ്കിലും ദൈവം മറന്നില്ല. ദൈവത്തിന്റ അനുഗ്രഹം മരുഭൂമിയിൽ വച്ചു നൽകി അനുഗ്രഹിച്ചു. കാരണം ഹാഗർ സാറയുടെ ദാസ്സി ആയിരുന്നത് കൊണ്ടുമാണ് പിതൃഅവകാശം ലഭിക്കാതെ പോയത്. യിഷ്മയെലിന്റെ പിതാവ് അബ്രഹാം തന്നെ. സാറയുടെ മരണത്തിനു ശേഷം കേതുറയെ വിവാഹം കഴിച്ച് എബ്രഹാമിന് സന്തതി പരമ്പര വീണ്ടും ജാതികളിൽ ഉണ്ടായി. ഈ വേർതിരിവ് ഇടിച്ചു മാറ്റാൻ ആണ് യേശുക്രിസ്തു കാൽവരിക്രൂഷിൽ യാഗം ആയി തീർന്നത്. മനുഷ്യന് വേർ തിരിവുകൾ ഉണ്ടെകിലും ദൈവത്തിനു അതില്ല. യേശുക്രിസ്തു കാണിച്ചു തന്ന മാതൃകയും ഇത് തന്നെ. തന്റെ സുവിശേഷം എല്ലാവരോടും അറിയിപ്പാനും ദൈവസ്നേഹം പങ്ക് വയ്ക്കാനും ഭൂമിയിൽ ദൈവീക രാജാ
കീയ നിയമങ്ങൾ മനുഷ്യൻ അനുസരിക്കണം എന്നു കാണിച്ചു തന്നത്. പഴയ നിയമത്തെയും പുതിയ നിയമത്തെയും തമ്മിലുള്ള വേർതിരിവ് ഇടിച്ചു നീകിയത് യോഹന്നാൻ സ്നാപ്പകനും യേശുക്രിസ്തുവും ചേർന്നായിരുന്നു. യോഹന്നാൻ സ്നാപകൻ യഹൂദരിലേക്കു തിരിഞ്ഞപ്പോൾ യേശുക്രിസ്തു ജാതികളിലേക്കു തിരിഞ്ഞു. പത്രോസ് യഹൂദരിലേക്ക് തിരിഞ്ഞപ്പോൾ പൗലോസ് ജാതികളിലേക്ക് തിരിഞ്ഞു. യേശുക്രിസ്തുവിന്റ സുവിശേഷം സകല ജാതികളോടും സുവിശേഷം അറിയിപാനും തന്നെ. അതിനാൽ ആണ് പെന്തകോസ്ത് വിശ്വാസികൾ ജാതി മത ഭേദ്യമെന്യേ സകലരോടും വീടു വീടാന്തരം യേശുക്രിസ്തുവിന്റ മനുഷ്യരോടുയോടുള്ള സുവിശേഷം പങ്ക് വയ്ക്കാനും ആണ് കയറി ചെല്ലുന്നത്. ദൈവം മനുഷ്യനോട് കാണിച്ച സ്നേഹം പങ്ക് വയ്ക്കുകയും സകല ജാതികളിൽ പെട്ടവരെ ഒരേ പോലെ കൈകൊള്ളുന്നതും. പ്രെത്യകമായ സ്നേഹം മറ്റു ജാതികളിൽ നിന്നും വന്നവർക്ക് നൽകുന്നത്. ഇതിന്റ കാരണം ഒരു ആത്മാവിന്റെ വില മുഴു ലോകത്തേക്കാൾ വിലയേറി യതിനാലും, ദൈവം മനുഷ്യനായി അവതരിച്ചിട്ടു മനുഷ്യരെ ഒന്നാക്കാൻ വേണ്ടി മനുഷ്യരാൽ ക്രൂശിൽ മരിച്ച ആ സ്നേഹം പങ്കുവയ്ക്കൽ ആണ് യഹൂദന്മാരുടെ പെന്തകോസ്ത് പെരുന്നാളിന്റെ നാമദേയതിൽ അറിയപ്പെടുന്നത്.
No comments:
Post a Comment