പഴയ നിയമത്തിലും പുതിയ നിയമത്തിലും യിസ്രയേലിന്റെയും ജാതികളുടെയും വീണ്ടെടുപ്പ്
എസ്തർ ന്റെ പുസ്തകം പഠിക്കുമ്പോൾ ഇന്ത്യ മുതൽ കൂശ് വരെ ഭരിച്ച അഹശ്വരോഷ് ന്റെ സാമ്രാജ്യം ഭരിച്ചിരുന്ന നയതന്ത്ര പ്രതിനിധികൾ ആയിരുന്നു മിദ്യനരും പാഴ്സികളും. ഈ കാലഘട്ടത്തിൽ യഹൂദന്റെ വീണ്ടെടുപ്പ് നടന്നത് മോർദേകയിലൂടെയും എസ്തർ റാണിയിൽ കൂടിയും ആയിരുന്നു. സാമ്രാജ്യത്തിന്റെ പിന്തുടർച്ച ആണ് രൂത്തിന്റെ പുസ്തകത്തിൽ വിവരിക്കുന്നത്. ജാതികളുടെ വീണ്ടെടുപ്പ് ബോവസ് രൂത്തിനെ വിവാഹം കഴിക്കുമ്പോൾ നടക്കുന്നു. ഇ സാമ്രാജ്യം എല്ലാം ഏഷ്യയിൽ ആയിരുന്നു. അബ്രഹാം ജാതീയനായിരുന്ന ദൈവം വിളിച്ചു വേർതിരിച്ചു പരിച്ചേദനയിലൂടെ സ്വന്തമാക്കി. യേശുക്രിസ്തു മനുഷ്യനായി വേഷത്തിൽ വിളങ്ങി സ്നാനം എന്ന കല്പനയിൽ കൂടി ജാതികളെ മാത്രമല്ല ജനത്തെയും ക്രിസ്തുവിൽ ഒന്നാക്കി. സ്വർഗ്ഗരോഹണത്തിന് മുൻപ് അന്ത്യ കല്പന ആയി" ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കല്പിച്ചത് ഒക്കെയും പ്രമാണിക്ക് ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കി കൊള്ളുവിൻ. ഞാനോ ലോകോവസാനത്തോളം എല്ലാ നാളും നിങ്ങളോട് കൂടെ ഉണ്ട് എന്നരുളിചെയ്തു,മത്തായി (28:19-20).
പഴയ നിയമത്തിൽ വീണ്ടെടുപ്പ് യാഗവും പരിച്ചേദനയും ആണെങ്കിൽ യേശുക്രിസ്തു പരിച്ചേദന ഏറ്റു ന്യായപ്രമാനം നിവർത്തിച്ചു. ക്രൂശിൽ പരമയാഗ മായി തീർന്നു.ഇനി സകല ജാതികളും എന്നു പറയുമ്പോൾ മനുഷകുലത്തിൽ പെട്ട യഹുദനായാലും യവനനായാലും എല്ലാ ജാതികളും ക്രിസ്തുവിൽ ഒന്നാണ്. പഴയനിയമ പ്രവാചകനായ കൂറിന്റെ ക്രമപ്രകാരം ഉള്ള യോഹന്നാൻ സ്നാപകൻ എന്ന വരുവാനുള്ള ഏലിയാവ് മോശയുടെ ന്യായപ്രമാണത്തെ എന്നേക്കുമായി ഇടിച്ചു കളഞ്ഞു സ്നാനം കൊണ്ടു പഴയപുതിയ നിയമങ്ങൾ ഒന്നാക്കി തീർത്തു.
No comments:
Post a Comment