അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നു താനും
പ്രിയ ദൈവപൈതലേ നിന്റെ ദൈവ ഭക്തി എപ്രകാരം ആണ്. ആരെയെങ്കിലും കാണിക്കാനാണോ അതോ പരീശന്മാരെ പോലെ ജീവിക്കാനാണോ. അതോ ദൈവത്തിനു ഹിതമാം വണ്ണം ആണോ?. മനുഷ്യരെ പ്രസാധിപ്പിക്കാൻ വേണ്ടി നീ ദൈവ ഭക്തി ഉപയോഗിച്ചാൽ അതിനു പറയുന്ന പേരാണ് അലംഭാവത്തോട് കൂടിയ ദൈവഭക്തി. അങ്ങനെ ആണെങ്കിൽ ഈ ലോകത്തിന്റെ പ്രഭു നിനക്ക് തരുന്ന നന്മയെ കുറിച്ച് പറയുന്ന പദം ആണ് ആദായം. അതിനാൽ നീ ആദായത്തിന് വേണ്ടി ആണോ ദൈവത്തെ സേവിക്കുന്നത്. ദൈവം അതു ഒരിക്കലും ആഗ്രഹിക്കുന്നില്ല.
ദൈവം നിന്നെ കുറിച്ചാഗ്രഹിക്കുന്നത് പോലെ നീ ദൈവഭക്തിയിൽ ജീവിച്ചില്ലെങ്കിൽ പിന്നെ നിന്നെ ഭരിക്കുന്നത് ഈ ലോകത്തിന്റെ പ്രഭുവാണ്. നിനക്ക് വേണ്ടുന്ന സമ്പത്തും മാന്യതയും ഒകെ തരാൻ ഈ ലോകത്തിന്റെ പ്രഭുവിനു കഴിയും. ആകയാൽ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാൻ തിരഞ്ഞെടുത്ത നീ ദൈവഭക്തി നിന്റെ ലൗകീക ഇഷ്ടത്തിന് വേണ്ടി തിരഞ്ഞെടുത്താൽ നിത്യമായ നരകം ഉണ്ട് എന്നുള്ള കാര്യം നീ മറന്നു പോകരുത്. കാര്യസാധ്യത്തിന് വേണ്ടി നീ ദൈവത്തെ സേവിച്ചാൽ കാര്യം സാധിക്കും നീ നരകത്തിൽ പോകും. ആകയാൽ നിന്റെ ദൈവഭക്തി ഹൃദയത്തിൽ നിന്നുള്ളതാകട്ടെ. നിനക്കൊരു നിത്യജീവൻ ഉള്ള കാര്യം മറന്നു പോകരുത്.
പ്രിയ ദൈവപൈതലേ നീ ഹൃദയത്തിൽ നിന്ന് ദൈവഭയത്തോടു ദൈവത്തെ സേവിച്ചാട്ടെ. ദൈവം നിന്റെ കൂടെ ഇരിക്കും.
No comments:
Post a Comment