Agape

Friday, 27 August 2021

ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്ളുവിൻ

 ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്ളുവിൻ


എഫസ്യർ 5:17 ഇൽ ഇപ്രകാരം പറയുന്നു ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്ളുവിൽ. പ്രിയ ദൈവ പൈതലേ യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോൾ അതിൽ ഒരു വാചകം ഇപ്രകാരം ആയിരുന്നു അങ്ങയുടെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമേ എന്നു. എന്നു പറഞ്ഞാൽ ഒരു വ്യകതിയെ സംബന്ധിച്ച് ദൈവം സ്വർഗത്തിൽ ഇരുന്ന് ചിന്തിക്കുന്നത് പോലെ നാം പ്രവർത്തിക്കണം എന്നാണ്. അതിനെയാണ് ദൈവഹിതം എന്നുപറയുന്നത് അല്ലെങ്കിൽ കർത്താവിന്റെ ഇഷ്ടം എന്നു പറയുന്നത്. പ്രിയ ദൈവപൈതലേ നീയും ഞാനും ദൈവഇഷ്ടം അനുസരിച്ചു ആണോ ജീവിക്കുന്നത്. ദൈവം നിന്നെ കുറിച്ച് സ്വർഗ്ഗരാജ്യത്തിൽ ഇരുന്നു ചിന്തിക്കുന്നത് പോലെയാണോ യാത്ര ചെയുന്നത്. കർത്താവ് പ്രാർത്ഥിക്കാൻ പഠിപ്പിച്ച പ്രകാരം സ്വർഗ്ഗത്തിലെ പോലെ ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ ആയിരിക്കുന്ന നമ്മളിൽ ഓരോരുത്തരിലും ആകുവാൻ പ്രാർത്ഥിക്കുക. അങ്ങനെയെങ്കിൽ നീയും ഞാനും ദൈവത്തിനു പ്രിയപ്പെട്ടവർ ആയി മാറും.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...