പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ
ദൈവവചനം ഇപ്രകാരം പറയുന്നു പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. ഓരോ ദൈവ പൈതലും വിവിധ പരീക്ഷകളിൽ കൂടി കടന്നു പോകേണ്ടതാണ്. അപ്പോൾ നാം ചോദിക്കും അതിന്റ ആവശ്യം ഉണ്ടോ എന്ന്. ദൈവം തന്നെ ഇയോബിനെ പേർ വിളിച്ചത് നിഷ്കളങ്കനും, നീതിമാനും, ദൈവഭക്തനും ദോഷം വിട്ടകലുന്നവനും എന്നായിരുന്നു. ആ ഇയോബിന്റ ജീവിതത്തിൽ വന്നു സംഭവിച്ചത് മക്കൾ മുഴുവൻ നഷ്ടപ്പെട്ടു, മൃഗസമ്പത്തു നഷ്ടപ്പെട്ടു, അങ്ങനെ സകലതും നഷ്ടപ്പെട്ടു. ദൈവം ഇയോബിനെ പരീക്ഷിക്കാൻ സാത്താന് അവസരം കൊടുത്തപ്പോൾ ദൈവത്തിനു അറിയാം ഇയോബിന് ഇത് സഹിക്കാൻ കഴിയും എന്ന്. അവസാനം താൻ പരീക്ഷ വിജയിച്ചപ്പോൾ ദൈവം ഇയോബിന് ഇരട്ടിയായി നൽകി തലമുറ ഒഴിച്ച്.
പ്രിയ ദൈവ പൈതലേ നിനക്ക് സഹിക്കാവുന്ന പരീക്ഷയെ ദൈവം തന്നിട്ടുള്ളു. ചിലപ്പോൾ മറ്റുള്ളവരെ നോക്കുമ്പോൾ വലിയ പരീക്ഷകളിൽ കൂടി കടന്നു പോകുന്നു കാരണം അവർക്ക് അത്രത്തോളം ദൈവത്തിലുള്ള ആശ്രയം ഉണ്ട്. അവർ ദൈവത്തെ വിട്ട് പിന്മാറി പോകില്ല എന്നുള്ളത് ദൈവത്തിന് അറിയാം.ജീവിതത്തിൽ പരിശോധനകൾ, പരീക്ഷകൾ വരുമ്പോൾ ദൈവം നമ്മുടെ മനോഭാവം പരിശോധിക്കും. പരീക്ഷ സഹിച്ച ഭക്തന് ദൈവം നൽകുന്ന പേരാണ് ഭാഗ്യവാൻ. വിശ്വാസത്തിൽ നിന്ന് പിന്മാറി പോകുന്ന തരത്തിൽ ഉള്ള പരിശോധനയൊന്നും ദൈവം ആർക്കും നൽകുകയില്ല. ദൈവം സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു ചില പരീക്ഷകൾ നിന്റെ കുറവുകൾ, പാപം മുഖേന ആയിരിക്കും വരുന്നത്. അ സമയത്തും നിന്റെ വിശ്വാസം ദൈവത്തിൽ നിന്ന് മാറുകയില്ല എന്ന് ദൈവത്തിന് ഉത്തമ ബോധ്യം ഉണ്ട്. ദൈവം നിനക്ക് സഹിക്കാവുന്ന പരീക്ഷയെ തരുകയുള്ളു. പത്രോസിനെ പരീക്ഷിക്കാൻ സാത്താൻ മൂന്നു പ്രാവശ്യം ദൈവത്തോട് അനുവാദം ചോദിച്ചു ദൈവം സമ്മതിച്ചില്ല പത്രോസിന്റ വിശ്വാസം പോയിപോകും എന്നു കർത്താവിനു അറിയാം. മൂന്നു പ്രാവശ്യം കർത്താവിനെ തള്ളി പറഞ്ഞ പത്രോസ് പിശാചിനാൽ പരീക്ഷിക്കപെട്ടെങ്കിൽ വിശ്വാസത്തിൽ കാണുകയില്ല.
പ്രിയ ദൈവ പൈതലേ നിന്റെ വിശ്വാസം നഷ്ടപെടുന്ന തരത്തിൽ ഉള്ള പരിശോധന, പരീക്ഷ ഇവ യൊന്നും ദൈവം നിനക്ക് തരുകയില്ല. നീ ഇപ്പോൾ കടന്നു പോകുന്ന പല പ്രശ്നങ്ങളും ദൈവം നിന്നെ പരിശോധിക്കുന്നതാണ്.പരിശോധന വരുമ്പോൾ പിറുപിറുകരുത്, ദൈവം നിന്നെ കൊള്ളാകുന്നവൻ ആകുവാൻ വേണ്ടിയാണ് പരിശോധനയിൽ കൂടി കടത്തി വിടുന്നത്.അവസാനം നീ തികഞ്ഞവനായി പുറത്തു വരുമ്പോൾ, ദൈവം വാഗ്ദത്തം ചെയ്ത ജീവികിരീടം പ്രാപിക്കും.
No comments:
Post a Comment