Agape

Tuesday, 24 August 2021

ദാവീദ് തന്റെ കുടുംബത്തിൽ തള്ളപ്പെട്ടവനായിരുന്നോ?

 

ദാവീദ് തന്റെ കുടുംബത്തിൽ തള്ളപ്പെട്ടവനായിരുന്നോ?

ദാവീദ് യിശായിയുടെ ഇളയ മകനും തന്റെ പിതാവിന്റെ അവകാശം തനിക്കുള്ളതിനാലും ആയിരുന്നു തന്റെ അപ്പന്റെ ആടുകളെ മെയ്ച്ചത്. യഹൂദന്റെ കുലത്തൊഴിൽ ആടുമെയ്ക്കൽ ആയിരുന്നു. അപ്പന്റെ അവകാശം ദാവീദിനു ആയിരുന്നതിനാലും സഹോദരന്മാർ ശൗലിന്റെ പട്ടാളത്തിലെ ഉദ്യോഗസ്ഥന്മാർ ആയിരുന്നതിനാലും യിഷായി ദാവീദിനെ ശമുവേൽ പ്രവാചകന്റെ പുതിയ രാജാവിനെ തിരഞ്ഞെടുക്കുന്ന ചടങ്ങിൽ ക്ഷെണിച്ചില്ല. യഹൂദന്റെ കുലത്തൊഴിൽ ഹബേൽ മുതൽ, യാക്കോബ് മുതൽ ആടിനെ മെയ്ക്കൽ ആയിരുന്നു.പഴയ നിയമത്തിൽ ദൈവവും ഇടയന്റെ നിഴലായിട്ടായിരുന്നു നിലകൊണ്ടത്. ദാവീദിന്റെ കുലത്തൊഴിൽ ആയ ആടുമെയ്ക്കൽ ദൈവം കണ്ടിട്ട് ദാവീദിനെ അഭിഷേകം ചെയ്തു തിരഞ്ഞെടുത്തു. തന്റെ സഹോദരന്മാരുടെ അത്രെയും പൊക്കൊമൊ ഒന്നും ദാവീദിനു ഇല്ലാതിരുന്നതിലാലും കുടുംബവകാശം ദാവീദിൻമേൽ ഉള്ളതുകൊണ്ടും ആയിരുന്നു ദാവീദ് തന്റെ അപ്പന്റെ ആടുകളെ മെയ്ച്ചുകൊണ്ട് വനാന്തരങ്ങളിൽ ആയിരുന്നത്.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...