Agape

Thursday, 19 August 2021

ദൈവത്തിങ്കലേക്കു നോക്കിയവർ പ്രകാശിതരായി"

 "ദൈവത്തിങ്കലേക്കു നോക്കിയവർ പ്രകാശിതരായി"


പ്രിയ ദൈവപൈതലേ നിന്റെ നോട്ടം എവിടേക്കാണ്? മനുഷ്യരിലേക്കാണോ? സമ്പത്തിലേക്കാണോ?, അതോ ദൈവത്തിങ്കലേക്കോ? . മനുഷ്യരിൽ ആണ് ആശ്രയം എങ്കിൽ നീ ലെജ്ജിച്ചു പോകും. സാമ്പത്തിൽ ആണ് നിന്റെ ആശ്രയം എങ്കിൽ നരകത്തിൽ പോകും കാരണം ദ്രവ്യഗ്രഹം സകലവിധ ദോഷത്തിനും മൂലകാരണം ആണ്. നിന്റെ നോട്ടം ദൈവത്തിൽ ആണെങ്കിൽ മനുഷ്യരുടെ സഹായവയും നിനക്ക് ആവശ്യമുള്ള സമ്പത്തും ദൈവം നൽകും. ദൈവത്തിൽ നോക്കിയവർ എല്ലാവരും പ്രകാശിതരായി. ആ പ്രകാശം മറ്റുള്ളവരിലേക്കു വീശുന്നു. നിന്റെ പ്രകാശം ദൈവമാണെങ്കിൽ നീ മനുഷ്യരുടെ മുമ്പിൽ മുട്ടുകുത്തുകയില്ല. ഹാമാന്റെ മുമ്പിൽ മുട്ടുകുത്താതെ ഇരുന്ന മോർദെഖായി. മാനിക്കപെട്ട ചരിത്രം എസ്തറിന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. നീ ദൈവത്തിൽ ആശ്രയം വച്ചാൽ മനുഷ്യന്റെ സഹായവും മാനവും ദൈവിക സമ്പത്തും നിത്യതയും ദൈവം നിനക്കു തരും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...