Agape

Tuesday, 17 August 2021

അവൻ മൃഗങ്ങൾക്കും കരയുന്ന കാക്ക കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു

 അവൻ മൃഗങ്ങൾക്കും കരയുന്ന കാക്ക കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു


ദൈവം തന്റെ സൃഷ്ടിജാലങ്ങളോട് കാണിക്കുന്ന കരുതൽ ഒന്ന് ഓർത്തുനോക്കിക്കേ. മൃഗങ്ങൾക്കു അതതിന്റെ ആഹാരം കൊടുക്കുന്നു. സിംഹത്തിന്റെ ആഹാരം അല്ല ആനയുടെ ആഹാരം എല്ലാറ്റിനും ദൈവം ആഹാരം കൊടുക്കുന്നു. ഏലിയാവിന് അപ്പവും ഇറച്ചിയും ദൈവം കൊണ്ടു കൊടുക്കാൻ ദൈവം പറഞ്ഞപ്പോൾ അനുസരിച്ച കാക്കയെ ദൈവം മറന്നില്ല. കരയുന്ന കാക്കകുഞ്ഞുങ്ങൾ എത്രയധികം പ്രാധാന്യം അർഹിക്കുന്നു. പ്രിയ ദൈവപൈതലേ സകല മൃഗജാലങ്ങൾക്കും ആഹാരം നൽകുന്ന ദൈവം ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്‌ടിച്ച മനുഷ്യനെ ഓർക്കാതെയിരിക്കുമോ. കാക്കകുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുന്ന ദൈവം നിന്റെ കരച്ചിൽ കേൾക്കയില്ലയോ. തീർച്ചയായും കേൾക്കും. ദൈവത്തിന്റെ വാക്ക് അനുസരിച്ച കാക്കയെ ദൈവം എടുത്തു പറഞ്ഞെങ്കിൽ അതിന്റെ കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുന്ന ദൈവം. നിന്റെ കണ്ണുനീർ കാണാതിരിക്കുമോ. കഴിഞ്ഞ കാലങ്ങളിൽ നീ ദൈവം പറഞ്ഞത് അനുസരിച്ചിട്ടുണ്ടെങ്കിൽ നിന്റെ തലമുറയെ ദൈവം മറന്നുപോകയില്ല.നിന്റെ തലമുറയുടെ കണ്ണുനീർ അല്ലെങ്കിൽ പ്രാർത്ഥന ദൈവസന്നിധിയിൽ എത്തണം. നിന്റെ തലമുറ കരഞ്ഞു പ്രാർത്ഥിച്ചാൽ ഉത്തരം അരുളുന്ന ദൈവം ആണ്.ദൈവത്തിന്റെ വാക്ക് അനുസരിച്ച കാക്കയെ ഓർത്ത ദൈവം അതിന്റെ കുഞ്ഞുങ്ങൾ കരയുന്നത് എത്ര ശ്രെദ്ധിച്ചാണ് കേൾക്കുന്നത്.


No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...