Agape

Thursday, 26 August 2021

മനുഷ്യനും ജാതിവ്യവസ്ഥയും

 മനുഷ്യനും ജാതിവ്യവസ്ഥയും

 

ദൈവം മനുഷ്യനെ ആദിയിൽ ആണും പെണ്ണുമായി സൃഷ്ടിച്ചു. ഇതാണ് യഥാർത്ഥത്തിൽ മനുഷ്യജാതി എന്നു പറയുന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പിന്നീട് മനുഷ്യന്റെ ഭാഷ ദൈവം കലക്കിയപ്പോൾ ഉപജാതികൾ ഉണ്ടായി. ഉപജതികൾക്കു കീഴെ കീഴ്ജാതികൾ ഉണ്ടായി. ദൈവം പ്രെത്യക ഇഷ്ടപ്രകാരം ജാതീയനായ  അബ്രഹാമിനെ വേർതിരിച്ചപ്പോൾ ആണ്. പ്രത്യേക ജാതിയായി യിഷ്മേയേലും യഹൂദനും മറ്റു സകല ജാതികളും ഉണ്ടായത്. അബ്രഹാം ആര്യ ദ്രാവിഡ സംസ്‍കാരത്തിൽ പെട്ട ജാതിയാനാണെന്നാണ് ബൈബിൾ പ്രകാരം മനസിലാക്കുന്നത്. അബ്രഹാമിന്റ പിതാവ് വിഗ്രഹങ്ങളെ ഉണ്ടാക്കുകയും അതു കുലത്തൊഴിൽ ആയി കൊണ്ടു നടക്കുകയും ആയിരുന്നു. ഇത് പ്രാചീന കാലഘട്ടത്തിൽ അഥവാ ആര്യ ദ്രാവിഡ സംസ്കാരത്തിൽ പെടുന്നു. പിന്നീട് ദൈവം വിളിച്ചു വേർതിരിച്ചു കനാനിലേക്ക്  കൊണ്ടു പോയി. അവിടെ തനിക് ദൈവം അവകാശം ആയി നൽകി ആതാണ് ഇന്നത്തെ പലസ്തീൻ ഇസ്രായേൽ രാജ്യങ്ങൾ. ജാതികൾ അവരുടെ ഭാഷപ്രകാരം പല ദിക്കുകളിൽ കുടിയേറി പാർത്തു. ഇന്ത്യ പ്രാചീന സംസ്‍കാരം മുതൽ ഉള്ള വിവിധ ഭാഷക്കാർ തിങ്ങി താമസിക്കുന്ന അബ്രഹാമിന്റ് ഒരു ജാതി വംശപരമ്പര ഉൾപ്പെടുന്നത് കൂടി ആണ്. അതിനാൽ എസ്തർ ന്റെ പുസ്തകത്തിൽ അഹേഷ്വരേഷ് രാജാവിന്റെ കാലത്തു ഇന്ത്യ മുതൽ കൂശ് വരെ എന്നു പറയുന്നത്. ഇന്ത്യ എന്ന് ആദ്യം പറയുമ്പോൾ ആ രാജ്യത്തിന്റ പ്രസക്തി മനസിലാകാവുന്നതേ ഉള്ളു. പിന്നീട് കാലഘട്ടങ്ങൾ മാറി പല സാമ്രാജ്യങ്ങൾ വന്നപ്പോൾ ഇന്ത്യ കുടിയേറ്റ ഭൂമിയായി മാറി. യഥാർത്ഥത്തിൽ ദൈവം മനുഷ്യന് സൃഷ്ടിച്ചത് ആണും പെണ്ണുമായിയാണ് പിന്നീട് ഭാഷ മാറിയപ്പോൾ പല ജാതികളും ഉപജതികളും ഉണ്ടായി.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...