Agape

Friday, 20 August 2021

എഴുന്നേറ്റു പ്രകാശിക്ക, നിന്റെ പ്രകാശം വന്നിരിക്കുന്നു"

 "എഴുന്നേറ്റു പ്രകാശിക്ക, നിന്റെ പ്രകാശം വന്നിരിക്കുന്നു"


പ്രിയ ദൈവപൈതലേ എഴുന്നേറ്റു പ്രകാശിക്ക ഇരുൾ തീരാറായി.നിന്റെ പ്രകാശം വന്നിരിക്കുന്നു. കർത്താവ് കാൽവരിയിൽ യാഗമായി തീർന്നത് നീ പ്രകാശിക്കാനാണ്. സത്യവെളിച്ചം നിന്നിൽ പ്രകാശിക്കാൻ സമയം ആയി. എഴുന്നേറ്റു പ്രകാശിക്ക,നീ ആരാണ് ലോകത്തിന്റെ വെളിച്ചം ആണ്. വെളിച്ചം ഉള്ളിടെത്തു ഇരുൾ ഇല്ല, അന്ധകാരത്തിനു അവിടെ സ്ഥാനം ഇല്ല. നീ എഴുന്നേറ്റു പ്രകാശിച്ചാൽ അനേകർക്ക് വെളിച്ചം ആയി നീ മാറും. നീ പ്രകാശിച്ചില്ലെങ്കിൽ നീ ഇരുട്ടിലായിരിക്കും. സാത്താന്യ ശക്തികൾ നിന്നെ ഭരിക്കും. ആകയാൽ ക്രിസ്തു നിന്റെ വെളിച്ചം ആണ്. നീ ലോകത്തിന്റെ വെളിച്ചം ആകുന്നു. ഇരുളിന്മേൽ അധികാരം ഉള്ള നീ പ്രകാശിക്കാതിരുന്നാൽ നീ മൂലം എത്ര പേർ ഇരുട്ടിൽ ആയിരിക്കും. ആകയാൽ എഴുന്നേറ്റു പ്രകാശിക്ക നിന്റെ പ്രകാശം വന്നിരിക്കുന്നു.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...