"എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ"
കർത്താവായ യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു ഈ ചെറിയവരിൽ ഒരുത്തനു നിങ്ങൾ ചെയ്യാഞ്ഞിടത്തോളമെല്ലാം എനിക്ക് ആകുന്നു ചെയ്യാഞ്ഞത് എന്ന് ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് ഉത്തരം ആരുളും.( മത്തായി 25:45).
കർത്താവായ യേശുക്രിസ്തു ഭൂമിയിൽ വന്നിട്ട് കൂടുതൽ സമയവും ചിലവഴിച്ചത് ചെറിയവരോടു കൂടി ആയിരുന്നു. സമൂഹം പുറത്തു നിർത്തിയവരെ സൃഷ്ടാവിന് മറക്കാൻ കഴിയുമോ. മീൻ പടകുമായി നടന്ന പത്രോസിനെയും ചുങ്കകാരൻ മത്തായിയെയും കനാന്യ സ്ത്രീയെയും ശമര്യ സ്ത്രീയെയും എല്ലാം യേശുക്രിസ്തു ചേർത്തണച്ചത് നമുക്കൊരു മാതൃകയാണ്. സൃഷ്ടിതാവിന് തന്റെ മക്കൾ എല്ലാവരും തുല്യരാണ്.
പ്രിയ ദൈവപൈതലേ നീ ആരാലും തള്ളപ്പെട്ടു കഴിയുകയാണെങ്കിൽ നിന്നെ തേടി ദൈവം വരും. ദൈവം തന്റെ ദൂതന്മാരെ നിനക്കു വേണ്ടി അയക്കും. വിധവ ഇട്ട 2കാശിന്റെ മൂല്യം അറിയാവുന്ന ദൈവം നിന്നെ അനുഗ്രഹിക്കും. എളിയവരെ കർത്താവ് ചേർത്ത് നിർത്തിയെങ്കിൽ നീയും അപ്രകാരം ചെയ്ക. നിന്നെ ദൈവം മാനിക്കും. നീ ഓരോ എളിയവനെ സഹായിക്കുന്തോറും കർത്താവിനു എന്ന വണ്ണം ചെയുക. തീർച്ചയായും നീ ഭാഗ്യവാന്റ
പട്ടികയിൽ വരും.
No comments:
Post a Comment