Agape

Saturday, 14 August 2021

നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു

 നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു 


ലോകം കൂരിരുളിൻ താഴവരയിൽ ആയിരിക്കുമ്പോൾ അതിന്റ നടുവിൽ ഒരു ദൈവപൈതൽ ലോകത്തിന്റെ വെളിച്ചമാണ്. വഴിയറിയാതെ ദിശയറിയാതെ സഞ്ചരിക്കുന്നവർക്ക് ഒരു ദീപം ആണ് ഓരോ ദൈവപൈതൽ. യേശു കർത്താവ് പറഞ്ഞു നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആണ്. ഇരുളിൽ ആയിരിക്കുന്നവർക് ഒരു ദീപമാണ് ഓരോ ദൈവപൈതലും. പ്രകാശം ഉള്ളയിടത്തു ഇരുളിന് സ്ഥാനമില്ല.ഒരു ദൈവപൈതൽ മരണനിഴലിൻ താഴവരയിൽ കൂടി നടന്നാലും ഭയപ്പെടുകയില്ല കാരണം തന്നിലുള്ള പ്രകാശം കർത്താവ് ആണ്. നിന്നിലുള്ള പ്രകാശം മറ്റുള്ളവരെ നേർവഴിയിലേക്ക് നടത്തട്ടെ. നിന്റെ പ്രകാശം കണ്ടു പിശാച് വിറക്കട്ടെ.നിന്റെ പ്രകാശം സത്യവെളിച്ചം ആകുന്ന യേശുക്രിസ്തു ആയിരിക്കയാൽ കൂരിരുളിൽ നീ മറ്റുള്ളവർക്ക് ഒരു ഒരു ദീപം ആയിരിക്കും.

No comments:

Post a Comment

"താഴ്മയിലൂടെയുള്ള ജീവിതം."

താഴ്മയിലൂടെയുള്ള ജീവിതം. "ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ.(മത്തായി 11:29)". ഒരു ദൈവ ...