Agape

Thursday, 26 August 2021

അതിപുരാതന സംസ്കാരം ആദം മുതൽ നോഹയുടെ വംശപാരമ്പര്യം വരെ

 അതിപുരാതന സംസ്കാരം ആദം മുതൽ നോഹയുടെ വംശപാരമ്പര്യം വരെ


ആദി പിതാവായ ആദം മുതൽ നോഹയുടെ വംശവലി വരെ അതിപുരാതന സംസ്‍കാരം എന്നു അറിയപെടുന്നു. ശിലായുഗ സംസ്കാരം ആദം മുതൽ നോഹയുടെ കാലത്തുണ്ടായ ലോകം മുഴുവനും ഉണ്ടായ പ്രളയം വരെ ആയിരുന്നു. നോഹയുടെ പ്രളയത്തിന് ശേഷം പുതിയ ഒരു സംസ്‍കാരം രൂപം പ്രാപിക്കുന്നു. ഒന്നായി ജീവിച്ച ജനത്തെ ദൈവം പല സ്ഥലങ്ങളിലേക്കു ചിതറിക്കുന്നു. ഭൂമിയിൽ എങ്ങും പോയി വസിക്കുവാൻ ജനത്തിന്റെ ഭാഷ കലക്കി വിവിധ ഭാഷകൾ ഉണ്ടായി. ഓരോ ഭാഷയിൽ ഉള്ളവർ ഓരോരോ ജാതിയായി മാറി. അതും ഭാഷഅടിസ്ഥാനത്തിൽ. നോഹയുടെ ഒരു പുത്രന്റെ വംശവലി ഇന്ത്യയിൽ എത്തിയെന്നു വേദശാസ്ത്രം പഠിപ്പിക്കുന്നെങ്കിലും. ഉപ ഭാഷക്കാർ അനവധി ഇന്ത്യയിൽ കുടിയേറി എന്നു വേണം ചരിത്രപരമായി വിശ്വസിക്കാൻ. ശിലായുഗ സംസ്‍കാരവും അതിപുരാതന സംസ്‍കാരവും ഇന്ത്യയിൽ നിലനിന്നിരുന്നു എന്നു വേണം ബൈബിൾ പ്രകാരം മനസിലാക്കാൻ.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...