Agape

Wednesday, 18 August 2021

കുനിഞ്ഞിരിക്കുന്നവരെ ദൈവം നിവർത്തുന്നു

 കുനിഞ്ഞിരിക്കുന്നവരെ ദൈവം നിവർത്തുന്നു


ജീവിതഭാരങ്ങളാൽ നീ കുനിഞ്ഞിരിക്കുവാണോ. നീ മറ്റുള്ളവരുടെ മുഖത്തു നോക്കാതെ ഭാരപ്പെട്ടിരിക്കുവാണോ? ദൈവം നിന്നെ കാണുന്നുണ്ട്. നീ ഏതു വിഷയത്തിൽ ആണോ ലജ്ജിതനായി ഇരിക്കുന്നത്. അല്ലെങ്കിൽ ഭാരപ്പെടുന്നത്. ദൈവം നിനക്ക് മറുപടിയുമായി വന്നു നിന്നെ ഉയിർത്തുവാൻ ശക്തനാണ്. നിന്റെ മാനസിക വിഷമം എന്തൊക്കെ ആയാലും നീ ഇനി കുനിഞ്ഞിരിക്കേണ്ട  ദൈവം നിന്റെ തല ഉയിർത്തുവാൻ ശക്തൻ ആണ്. നീ മാനസികഭാരം കൊണ്ടു മറ്റുള്ളവരോട് പറഞ്ഞിട്ട് ആശ്വാസം ലഭിച്ചില്ലെങ്കിൽ ദൈവം നിനക്കായി ഇറങ്ങി വരും. യബ്ബേസ് നിന്ദിതൻ ആയിരുന്നു, ഹന്നാ നിന്ദിത ആയിരുന്നു, യോസഫ് നിന്ദിതൻ ആയിരുന്നു. ഇവരുടെയെല്ലാം തല ദൈവം ഉയിർത്തി. നിന്റെയും തല ദൈവം ഉയിർത്തും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...