Agape

Thursday, 12 August 2021

നമുക്ക് വേണ്ടി ആർ കല്ലുരുട്ടി മാറ്റും

 നമുക്ക് വേണ്ടി ആർ കല്ലുരുട്ടി മാറ്റും


പ്രിയ ദൈവപൈതലേ യേശുവിന്റ അടക്കതിനു ശേഷം ഉയിർപ്പിൻ ദിവസം മഗ്‌ദലകാരത്തി മറിയയും മറ്റേ മറിയയും യേശുവിന്റെ കല്ലറ വാതിൽക്കൽ എത്തി. അതിരാവിലെ ആണ് കല്ലറക്കൽ എത്തിയത്. വരുന്ന വഴിയിൽ അവരുടെ സംസാരം ആർ നമുക്ക് വേണ്ടി കല്ല് ഉരുട്ടി മാറ്റും എന്നായിരുന്നു. അ വലിയ കല്ല് ആര് ഉരുട്ടിമാറ്റും എന്നായിരുന്നു. പ്രിയ ദൈവപൈതലേ നിന്റെ ജീവിതത്തിലെ ഭരമേറിയ കല്ല് ആര് ഉരുട്ടി മാറ്റും എന്നു വ്യാകുലപ്പെട്ടിരിക്കുവാണോ. ദൂതൻ ഇറങ്ങി വന്നു മഗ്‌ദലകാരത്തി മറിയക്കും മറ്റേ മറിയക്കും വേണ്ടി കല്ല് ഒരുട്ടിമാറ്റി. മഗ്ദാലാകാരത്തി മറിയയും മറ്റേ മറിയയും ചെയ്തത് പോലെ ധൈര്യത്തോടെ ഇറങ്ങിപുറപ്പെട്ടപ്പോലെ നീ നിന്റെ വിഷയങ്ങളിലേക്ക് പ്രാത്ഥനയാൽ ഇറങ്ങി ചെല്ല്. ലോകം അസാധ്യം എന്നു പറയുന്നത് ദൈവം തന്റെ ദൂതനെ അയച്ചു നിന്നെ വിടുവിക്കും.നിന്റെ ഭരമേറിയ കല്ല് രോഗമായിരിക്കും ചിലപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് ആയിരിക്കും ചിലപ്പോൾ മാനസിക വിഷമം ആയിരിക്കാം. ധൈര്യത്തോടെ പ്രാത്ഥനയിൽ വിഷയങ്ങൾക് വേണ്ടി ഇറങ്ങി ചെല്ല് നീ ആഗ്രഹിക്കുന്ന സമയത്തിന് മുൻപ് ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു നിന്നെ വിടുവിക്കും. നിനക്ക് വേണ്ടി കല്ലുരുട്ടി മാറ്റാൻ ദൈവത്തിന്റെ ദൂതന്മാർ ഉണ്ട്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...