Agape

Wednesday, 11 August 2021

നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു ;അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.

 

നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു ;അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.

നീതിമാനു അനർത്ഥം ഉണ്ടന്ന് അല്ല ദൈവം പറഞ്ഞത് അനർത്ഥങ്ങൾ അസംഖ്യമാകുന്നു എന്നാണ് പറഞ്ഞത്. നീതിമാന്റെ അനർത്ഥങ്ങൾ എണ്ണികൂടാൻ പറ്റാത്ത അത്രെയും ഉണ്ട് എന്നാണ് ദൈവം പറയുന്നത്. ദൈവം എന്തുകൊണ്ടു ഒരു നീതിമാന്റെ ജീവിതത്തിൽ അനർത്ഥങ്ങൾ വരുത്തുന്നു. പഴയ നിയമ ഭക്തന്മാരെ എടുത്താൽ അവർ അനവധി അനർത്ഥങ്ങളിൽ കൂടി കടന്നു പോയവർ ആണ്. ദാവീദിന്റെ ജീവിതം നോക്കിക്കേ, യോസേഫിന്റെ ജീവിതം നോക്കിക്കേ, അങ്ങനെ അനർത്ഥങ്ങൾ നിറഞ്ഞ പാതയിൽ കൂടി ആണ് അവർ സഞ്ചരിച്ചത്. ദൈവത്തെ തള്ളി പറഞ്ഞില്ല. ദൈവം അവരെ പണിയുക ആയിരുന്നു. പുതിയ നിയമ ഭക്തന്മാർ എല്ലാവരും അനർത്ഥങ്ങളിൽ കൂടി കടന്നുപോയവർ ആണ്. പൗലോസിന്റ  ജീവിതത്തിലെ കഷ്ടതകൾ മാത്രം നോക്കിയാൽ മനസിലാകും നീതിമാന്റെ അനർത്ഥങ്ങൾ എത്ര ഉണ്ടെന്ന്. അനർത്ഥങ്ങൾ എന്തിനാ തരുന്നത് എന്നു പറഞ്ഞാൽ ഒന്ന് നിഗളിപാതിരിക്കാൻ വേണ്ടി. ദൈവം നിന്നെ കുശവന്റെ കൈയിൽ മൺപാത്രം മെനെയുന്നത് പോലെ നിന്നെ മെനഞ്ഞെടുകുവാണ്. ഓരോ അനർത്ഥങ്ങളിൽ കൂടി കടന്നു പോകുബോൾ നീ കൂടുതൽ കരുത്തൻ ആകുകയാണ്. ദൈവത്തിലുള്ള ആശ്രയം വർധിക്കുന്നു. മനുഷ്യരിൽ ഉള്ള ആശ്രയം കുറയുന്നു. ആത്മീക നന്മകൾ, കൃപാവരങ്ങൾ പ്രാപിക്കുന്നു. നീ ഒരു അനർത്ഥത്തിൽ നിന്ന് എഴുനേൽക്കുന്നത് ഒരു പുതിയ ശക്തിയോടെയാണ്.നിന്റെ ജീവിതത്തിൽ അനർത്ഥങ്ങൾ, പരിശോധനകൾ, പരീക്ഷകൾ എന്നിവ വിട്ടു മാറാതെ ഉണ്ടെകിൽ മനസിലാക്കുക നീ ഒരു നീതിമാൻ ആണ്.ദൈവം നിന്നെ തീയിൽ കൂടി പലവട്ടം ശോധന ചെയ്ത് ശുദ്ധീകരിച്ചെടുക്കുവാണ്. ഭരപ്പെടേണ്ട നീതിമാൻ കുലുങ്ങി പോകുവാൻ ദൈവം സമ്മതിക്കുക ഇല്ല.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...