Agape

Wednesday, 28 July 2021

"കഷ്ടകാലത്തു ഉത്തരം അരുളുന്ന ദൈവം"

 

കഷ്ടകാലത്തു ഉത്തരം അരുളുന്ന ദൈവം


ബൈബിളിൽ കഷ്ടകാലം എന്ന വാക്ക് പല പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്. ഭക്തന് കഷ്ടകാലം ഉണ്ട്. ദാവീദിനു ഒരു കഷ്ടകാലം ഉണ്ടായിരുന്നു. യോസേഫിനു ഒരു കഷ്ടകാലം ഉണ്ടായിരുന്നു. യബ്ബെസിന് ഒരു കഷ്ടകാലം ഉണ്ടായിരുന്നു. മോശക്കു ഒരു കഷ്ടകാലം ഉണ്ടായിരുന്നു. പഴയനീയമ  ഭക്തന്മാർക് എല്ലാവർക്കും ഒരു കഷ്ടകാലം ഉണ്ടായിരുന്നു.
ഭക്തന്മാർ ദൈവത്തെ തള്ളിപ്പറയുകയോ ചോദ്യം ചെയുകയോ ചെയ്തില്ല. പകരം കർത്താവിൽ ആശ്രയിച്ചു ദൈവം അവരോടു കൂടെ ഇരുന്ന് അവരുടെ സകല കഷ്ടങ്ങളിൽ നിന്നും അവരെ വിടുവിച്ചു.
പ്രതിക്കൂലങ്ങളും കഷ്ടതകളും വരുമ്പോൾ ദൈവത്തെ ചോദ്യം ചെയ്യാതെ ദൈവത്തിൽ ആശ്രയിക്കുക. കഷ്ടതയിൽ അതു സഹിക്കുവാൻ ദൈവം കൃപ തരും. ദൈവം ജീവിതത്തിൽ തരുന്ന കഷ്ടത ഉണ്ട്.നാം പാപം ചെയുന്നത് മൂലം ഉള്ള കഷ്ടത ഉണ്ട്.ഏതു കഷ്ടത ആയാലും ദൈവത്തിൽ പരിപൂർണമായി സമർപ്പിക്കുക ഏതു വലിയ കഷ്ടത്തിൽ നിന്നും ദൈവം നിങ്ങളെ വിടുവിക്കും." കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്കുക ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപെടുത്തുകയും ചെയ്യും" (സങ്കീർത്തനം 50:15.).നാം പലപ്പോഴും കഷ്ടകാലത്തു വിളിക്കുന്നത് സുഹൃത്തകളെയോ ബന്ധുക്കളെയോ ആണ്. അതിനാൽ കഷ്ടത്തിന് വേഗത്തിൽ പരിഹാരം ലഭിക്കുന്നില്ല. ദൈവം പറയുവാണ് നിനക്കൊരു കഷ്ടകാലം ഉണ്ട് അന്ന് നീ എന്നെ വിളിച്ചപേക്ഷിക്കണം ഞാൻ നിന്നെ വിടുവിക്കും നീ എന്നെ മഹത്വപെടുത്തും. കഷ്ടകാലം എന്ന് പറയുന്നത് ഒരു നീണ്ട കാലയളവാണ്. ചിലപ്പോൾ രോഗമായിരിക്കാം, ചിലപ്പോൾ സാമ്പത്തിക പ്രശ്നങ്ങൾ ആയിരിക്കാം അങ്ങനെ വിവിധ പ്രശ്‌നങ്ങൾ ഒരു നിശ്ചിത കാലത്തേക്ക് ദൈവ ഭക്തന്റെ ജീവിതത്തിൽ ദൈവം നൽകും.അത്‌ നിന്റെ വിശ്വാസം പരിശോധിക്കാൻ ആണ്.പിന്നെത്തേതിൽ അതു നന്മക്കായി തീരും യോസേഫിനെ പോലെ, യബ്ബേസിനെപോലെ, ദാവീദിനെ പോലെ.ഈ കഷ്ടകാലത്തിൽ നിന്ന് ഒരു വിടുതൽ ഉണ്ട്. അതാണ് ദൈവം പറഞ്ഞത് നീ  എന്നെ വിളിച്ചപേക്ഷിക്കുക ഞാൻ നിന്നെ വിടുവിക്കും.
ദൈവം നമ്മെ കഷ്ടത്തിൽ നിന്ന് വിടുവിക്കുമ്പോൾ ദൈവത്തിന് മഹത്വം കൊടുക്കുന്നത് നമ്മുടെ കർത്തവ്യമാണ് അതു മറന്നു പോകരുത്.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...