Agape

Thursday 15 July 2021

ദൈവാശ്രയം

 ദൈവാശ്രയം 

പ്രതിക്കൂലങ്ങളിൽ വിജയികണമെങ്കിൽ ഒരേ ഒരു വഴിയെ ഉള്ളു ദൈവത്തിൽ ഉള്ള പരിപൂർണ്ണ ആശ്രയം. ദൈവത്തിൽ പരിപൂർണ ആശ്രയം ഉള്ളവർക്ക് ഏതു പ്രതിക്കൂലത്തേയും തരണം ചെയ്യാം. ദൈവത്തിൽ പരിപൂർണ ആശ്രയം ഉണ്ടായിരുന്ന ദാവീദ് എല്ലാ പ്രതിക്കൂലങ്ങളെയും ജയിച്ചു.

ദാവീദിനെ പോലെ പുതിയ നിയമത്തിൽ പ്രതിക്കൂലങ്ങളെ തരണം ചെയ്ത ഒരു വ്യക്തി ആണ് പൗലോസ്. പൗലോസ് ഓരോ പ്രതിക്കൂലങ്ങളെയും തരണം ചെയുമ്പോൾ തന്റെ ദൈവത്തിലുള്ള ആശ്രയം വർധിക്കുക ആണ് ചെയ്തത്.

ദൈവാശ്രയം ഉണ്ടെങ്കിൽ ജീവിതത്തിൽ കടന്നു വരുന്ന പരിശോധനകളെ തരണം ചെയ്യാൻ ദൈവം സഹായിക്കും.ദൈവാശ്രയം ഉള്ള വ്യക്തിയുടെ പടകിനു നേരെ എത്ര വലിയ വന്മഴ ചൊരിഞ്ഞോട്ടെ കാറ്റടിച്ചോട്ടെ ആ പടക് ഉറച്ചു നില്കും. നിന്റെ ആശ്രയം ക്രിസ്തുവാകുന്ന പാറമേൽ ആണെങ്കിൽ ഒരുനാളും നീ വീണു പോകയില്ല കാരണം നീ ക്രിസ്തുവിന്റെ കരങ്ങളിൽ ഭദ്രം ആണ്.


No comments:

Post a Comment

"ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്."

ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്. നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ...