സർവയുധ വർഗ്ഗം ധരിക്കുക
മനുഷ്യൻ ജനിക്കുന്നതെ പാപത്തിൽ ആണ്. ആദിമ മാതാപിതാക്കൾ ചെയ്ത പാപം തലമുറ തലമുറയായി മനുഷ്യരിൽ വന്നു കൊണ്ടിരുന്നു. കാലസമ്പൂർണതയിൽ ദൈവം സ്ത്രീയിൽ നിന്ന് ജനിച്ചവനായി മനുഷ്യന്റെ സകല പാപവും പേറി കാൽവരി ക്രൂശിൽ യാഗമായി തീർന്നു എങ്കിലും. മനുഷ്യന് ദൈവം നൽകിയ നിത്യത നഷ്ടപെടുവാൻ വേണ്ടി അവനെ വീണ്ടും പാപത്തിൽ വീഴിക്കുവാൻ സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.ഓരോ ദൈവപൈതലിനെയും ഏതു വിധേനയും പാപത്തിൽ വീഴിക്കുവാൻ പിശാച് കെണിയൊരുക്കുമ്പോൾ ദൈവപൈതൽ സർവായുധ വർഗ്ഗം ധരിച്ചു പിശാചിനോട് എതിർത്തു നിൽക്കണം. വിശ്വാസം എന്ന പരിച, വചനം എന്ന ആത്മാവിന്റെ വാൾ, രക്ഷയിൻ ശിരസ്ത്രം, നീതി കവചം, അരയ്ക്കു സത്യം, സമാധാന സുവിശേഷം കാലിനു ചെരിപ്പാക്കിയും ഒരു വിശ്വാസി ശത്രുവിനോട് എതിർത്തു നിൽക്കേണ്ടത് അത്യാവശ്യം ആണ്.അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങണം എന്നു തിരഞ്ഞു പിശാച് ചുറ്റി നടക്കുമ്പോൾ
ഒരു ദൈവപൈതൽ സർവയുധ വർഗം ധരിച്ചാൽ ദൈവപൈതലിനെ ഒന്നും ചെയാൻ പിശാചിന് സാധ്യമല്ല.
No comments:
Post a Comment