Agape

Saturday 19 June 2021

"സാത്താൻ സത്യമോ മിഥ്യയോ?"

സാത്താൻ സത്യമോ മിഥ്യയോ? ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നുവെങ്കിൽ സാത്താൻ ഉണ്ടെന്ന് വിശ്വസിച്ചേ പറ്റു. ബൈബിൾ വ്യക്തമായി പറയുന്നു ദൈവത്തിന്റെ സന്നിധിയിലെ ഒരു പ്രധാന ദൂതൻ ആയിരുന്നു ലൂസിഫർ എന്ന് പറയുന്ന സാത്താൻ. ലൂസിഫറിന്റെ സിംഹാസനം ദൈവത്തിന്റെ സിംഹാസനത്തിന്റെ മുകളിൽ ആകണം എന്ന് ലൂസിഫർ ചിന്തിച്ചപ്പോൾ തന്റെ ഹൃദയത്തിൽ നിഗളം കയറിയപ്പോൾ ദൈവം ലൂസിഫറിനെ ദൈവം ആക്കി വച്ച സ്ഥാനത് നിന്ന് മാറ്റി. ‌പ്രകാശം പകൽ ഭൂമിയിൽ പരക്കുന്നെങ്കിൽ രാത്രിയിൽ ഇരുൾ അന്ധകാരം വിതറും. ദൈവം പ്രകാശം പരത്തുമ്പോൾ സാത്താൻ എന്ന ലൂസിഫർ അന്ധകാരം ഭൂമിയിൽ പരത്തുന്നു. ദൈവം ആത്മാവിന്റെ ഫലങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷെമ, ദയ, പരോപകാരം, വിശ്വസ്ഥത, സൗമ്യത, ഇന്ദ്രിയജയം ഇവ ഭൂമിയിൽ അയക്കുമ്പോൾ. സാത്താൻ ജഡത്തിന്റെ ഫലങ്ങളായ ദുർന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹരാധന,ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം ഈവിധ 15 കൂട്ടം ദുഷ്പ്രവൃത്തികൾ (ഗലത്യർ 5:19-21)ഭൂമിയിൽ സാത്താൻ മനുഷ്യരിൽ ചെയുന്നു.മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുന്നതാണ് സാത്താന്റെ ധൗത്യം. ഇരുൾ വീശുമ്പോൾ അന്ധകാരം ഭൂമിയെ മൂടുമെങ്കിൽ സാത്താൻ ഭൂമിയിൽ വ്യാപരികുമ്പോൾ ദുഷ്പ്രവർത്തികൾ ഭൂമിയിൽ വർധിക്കും.

No comments:

Post a Comment

"ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം."

ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം. ജീവിതത്തിൽ ഭാരങ്ങൾ, പ്രയാസങ്ങൾ വർധിക്കുമ്പോൾ ഒന്നോർക്കുക യേശുദേവന്റെ വാക്കുകൾ "അധ്വാനിക്കുന്നവരും ഭാരം ച...