Agape

Monday, 14 June 2021

"കുനിഞ്ഞിരിക്കുന്നവരെ നിവർത്തുന്ന യഹോവ "

കുനിഞ്ഞിരിക്കുന്നവരെ നിവർത്തുന്ന യഹോവ പ്രിയ ദൈവ പൈതലേ നീ നിരാശനാണോ, നീ ആഗ്രഹിച്ച കാര്യങ്ങൾ ലഭിക്കാതെ പോയിട്ടുണ്ടോ, നീ നിന്ദിതൻ ആണോ, അപമാന ഭാരത്താൽ കുനിഞ്ഞിരിക്കുവാണോ സങ്കീർത്തനകാരൻ പറയുന്നു കുനിഞ്ഞിരിക്കുന്നവരെ അവൻ നിവർത്തുന്നു.നിന്നെ ഉയിർത്തും. ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിപ്പിൻ അവൻ നിങ്ങളെ തക്ക സമയത്തു ഉയിർത്തും. യോസഫ് അപമാന ഭാരത്താൽ കാരാഗ്രഹത്തിൽ കുനിഞ്ഞിരുന്നപ്പോൾ ദൈവം യോസേഫിനെ ഉയിർത്തി മിസ്രയമിലെ അധിപതി ആക്കി മാറ്റി. നിന്റെ പരാജയങ്ങൾ ദൈവം അനുഗ്രഹം ആക്കി മാറ്റും. നിന്റെ തല ഉയിർത്തുവാൻ ദൈവം ശക്തനാണ്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...