Agape

Friday, 4 June 2021

"വിശ്വാസ ജീവിതത്തിൽ എന്തുകൊണ്ട് പ്രതിക്കൂലങ്ങൾ ദൈവം അയക്കുന്നു "


 ഒരു ക്രിസ്തീയ വിശ്വാസി പ്രതിക്കൂലങ്ങളിൽ കൂടി കടക്കാതെ ഒരു ഉറപ്പുള്ള മനോഹരമായ ദൈവത്തിന്റെ ആയുധമായി മാറുകയില്ല. ഒരു ദൈവ പൈതലിനെ മനോഹരമായി പണിയുക എന്നതാണ് ദൈവത്തിന്റെ പദ്ധതി. അതിനു വേണ്ടി പല പ്രതിക്കൂലങ്ങളിൽ കൂടി ദൈവം അവനെ കടത്തിവിടുന്നു പഴയ നിയമത്തിൽ അതിനു ഉത്തമ ഉദാഹരണം ആണ് യോസഫ്. നല്ല നിലയിൽ ജനിച്ച വളർന്നു വന്ന യോസേഫിനെ പൊട്ടാകുഴിയിൽ ഇടുന്നു, പൊതിഫറിന്റെ ഭവനത്തിൽ പരീക്ഷിക്കുന്നു, കാരഗ്രഹത്തിൽ ഒരു തെറ്റും ചെയ്യാതെ കിടക്കേണ്ടി വരുന്നു. ഈ പരീക്ഷകൾ അഥവാ പ്രതിക്കൂലങ്ങളിൽ ജയിച്ച യോസേഫിനെ ദൈവം ഇജിപ്തിന്റെ പ്രധാനമന്ത്രി ആയി ദൈവം മാനിക്കുന്നു.

പ്രിയ ദൈവപൈതലേ പഴയ നിയമം നിഴലും പുതിയ നിയമം പൊരുളും ആകുന്നു. പുതിയനിയമ വിശ്വാസിയായ നിന്നെ ദൈവം പ്രതിക്കൂലങ്ങളിൽ കൂടി കടത്തിവിടുന്നത് നിന്റെ കുറവുകൾ ഇല്ലായ്മ ചെയ്ത് എറ്റവും മനോഹരമായ പാത്രമാക്കി മാറ്റുവാൻ ആണ്. പൗലോസ് അപ്പോസ്തലൻ പറയുന്നത് തീയിൽ കൂടി ശോധന കഴിക്കുക എന്നതാണ്. ഒരു സ്വർണം തീയിൽ കൂടി ശോധന കഴിക്കുമ്പോൾ അതിന്റെ അഴുക്കുകൾ എല്ലാം പോയി പരിശുദ്ധിയേറിയ ഒരു  ആഭരണം ആയി മാറുക ആണ് ചെയുന്നത്.

ദൈവവും അതാണ് ആഗ്രഹിക്കുന്നത് നിത്യരാജ്യത്തിലേക്കു തിരഞ്ഞെടുത്ത നിന്നെ വിശുദ്ധിയുള്ള ഒരു വ്യക്തിയായി മാറ്റുന്നതിനു വേണ്ടിയാണ് ഓരോ പ്രതിക്കൂലങ്ങളിൽ കൂടി കടത്തിവിട്ട്ക്രിസ്തുവിൽ തികഞ്ഞവനാക്കി മാറ്റുന്നതിനാണ് വേണ്ടിയാണ് ഇടയ്കിടയ്ക് കഷ്ടങ്ങളിൽ കൂടി ദൈവം കൊണ്ടു പോകുന്നത്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...