വിഷാദരോഗം അലട്ടിയ ഏലിയാ പ്രവാചകൻ
ഏലിയാപ്രവാചകനെ കുറിച്ച് പറയുമ്പോൾ പ്രവാചകന്റെ പിതാവിന്റെയോ മാതാവിന്റെയോ ഒരു വിവരണവും കാണുന്നില്ല മറിച് തിഷ്ബിയിൽ നിന്നുള്ള ഏലിയാവ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഹാബിന്റെയും ഇസബെലിന്റെയും ദുഷ്ടതക്കെതിരെ അഹോരാത്രം പ്രവർത്തിച്ച ഏലിയാവ് പിന്നീട് ഇസബെലിന്റെ വെല്ലുവിളികുമുമ്പിൽ തളർന്നുപോയി. ഇസബെലിനു പേടിച് മരുഭൂമിയിൽ ചൂരച്ചെടിയുടെ തണലിൽ ഇരുന്ന് മരിപ്പാൻ ഇച്ഛിച്ചു ഇപ്പോൾ മതി യഹോവ എന്റെ പ്രാണെനെ എടുത്തുകൊള്ളേമേ എന്നു പറഞ്ഞു മരണം പ്രതീക്ഷിച്ചു കാത്തു കിടന്നു.
ആകാശം മൂവാണ്ട് മഴ പെയ്യാതിരിക്കാൻ കല്പന കൊടുത്ത ഏലിയാവ്.സ്വർഗത്തിൽ നിന്ന് തീയിറക്കിയ ഏലിയാവ്. ബാലിന്റെ സകല പ്രവാചകന്മാരെയും വെട്ടികൊന്ന ഏലിയാവ് ഇപ്പോൾ ഇസബെലിന്റെ ഭീഷണിക്കു മുമ്പിൽ തളർന്നു പോയി.
പ്രിയ ദൈവപൈതലേ നീ ദൈവത്തിനു വേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കാം വിഷാദ രോഗത്താൽ വലയുന്നുണ്ടായിരികാം നീ ഭാരപ്പെട്ട് എങ്ങനെ മുമ്പോട്ട് ജീവിക്കും എന്നു വ്യാകുലപ്പെടുമ്പോൾ ദൈവത്തിന്റെ ദൂതൻ നിനക്ക് വേണ്ടി ഭക്ഷണവുമായി വന്നു നിന്നെ ബലപെടുത്തും. തളർന്നിരുന്ന ഏലിയാവിന്റെ മുമ്പിൽ ദൈവം ഇറങ്ങി വന്നതുപോലെ നിന്റെ മുമ്പിലും ദൈവം ഇറങ്ങി വരും.നീ ഏതു രോഗത്താൽ ഭാരപ്പെട്ടോട്ടെ ദൈവം നിന്നെ കുറിച്ച് ചെയ്‌വാനിരിക്കുന്ന പദ്ധതികൾ ചെയ്തു തീർത്ത ശേഷം മാത്രമേ നിന്നെ ഇവിടുന്ന് വിളിക്കുകയുള്ളു. പിന്നീട് ഏലിയാവ് തന്റെ പിൻഗാമിയായി എലിഷായെ തിരഞ്ഞെടുത്തു ദൈവത്തിന്റെ പദ്ധതികൾ പൂർത്തിയാക്കിയപ്പോൾ ദൈവത്തിന്റെ തേരുംതേരാളികളും സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന് ഏലിയാവിനെ സ്വർഗത്തിലേക്ക് എടുത്തുകൊണ്ടു പോയി.
പ്രിയ ദൈവ പൈതലേ പഴയനിയമ ഭക്തന്മാർ തുടങ്ങി പുതിയ നിയമ ഭക്തന്മാർ വരെ പല വിധ രോഗങ്ങൾ ശരീരത്തിലും മനസിലും വഹിച്ചു കൊണ്ടാണ് ഇഹലോക വാസം പൂർത്തീകരിച്ചത്. നീ കടന്നു പോകുന്ന രോഗത്തിന്റെ നടുവിൽ ദൈവത്തിന്റെ മൃദുസ്വരം നിനക്ക് ഏലിയാവിനെ പോലെ കേൾകുവാൻ സാധിക്കുന്നുണ്ടോ. എങ്കിൽ നീ ദൈവത്തിനു ഏലിയാവിനെ പോലെ പ്രിയമുള്ളവനാണ്. നീ ഭാരപ്പെടുമ്പോൾ ദൂതന്മാർ നിന്നെ ശ്രുഷിക്കാൻ ഇറങ്ങി വരും എന്നിട്ടും പോരെങ്കിൽ ദൈവം നിനക്ക് വേണ്ടി ഇറങ്ങി വരും. പോരാത്തതിന് നിന്നെ സ്വർഗത്തിൽ കൊണ്ടുപോകുവാൻ സ്വർഗ്ഗീയ സൈന്യം ഇറങ്ങി വരും. ഈ മഹത് വിശ്വാസം നിന്നെ ഭരിക്കട്ടെ.
No comments:
Post a Comment