Agape

Tuesday 29 June 2021

'ദൈവം ത്രീയെകൻ ആണോ? "

ദൈവം ത്രീയെകൻ ആണോ? മൂന്നു ആളത്വങ്ങൾ ഒന്നിച്ചു ചേർന്നിരിക്കുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേരാണ് ത്രിത്വം. ഒരു മനുഷ്യനെ മനുഷ്യൻ എന്നു വിളിക്കണമെങ്കിൽ ദേഹം, പ്രാണൻ, ആത്മാവ് എന്നിവ മൂന്നും ഉൾക്കൊണ്ടാൽ മാത്രെമേ ആകുകയുള്ളു. ദൈവം തന്റെ മൂന്നു ആളത്വങ്ങൾ ചേർന്നതാണ്. പിതാവം ദൈവം, പുത്രനാം ദൈവം പരിശുദ്ധതമാവാം ദൈവം. മൂന്ന് അളത്വങ്ങൾക്കു പ്രത്യേക ദൈവീക സ്വരൂപം ഉണ്ടെങ്കിലും മൂന്നു ആളത്വങ്ങളും ഒരേ സമയം ദൈവം തന്നെ ആണ്. ഇത് മനസിലാക്കാൻ ഏറ്റവും എളുപ്പം ദൈവം തന്റെ സാദൃശപ്രകാരം സൃഷ്‌ടിച്ച മനുഷ്യനെ നോക്കിയാൽ മതി. മനുഷ്യന് ദേഹം ഉണ്ട്.യേശുക്രിസ്തു മനുഷ്യനായി വേഷമെടുത്തു ഭൂമിയിൽ ജാതനായപ്പോൾ യേശുക്രിസ്തുവിനും ജഢികാഅവതാരം എടുത്തു. പരിശുദ്ധത്മാവാം ദൈവം ആത്മാവായി നിലകൊള്ളുന്നു. പിതാവം ദൈവം പ്രാണനെ നൽകുവാനും എടുക്കുവാനും ഉള്ള അധികാരത്തോടെ ഇരിക്കുന്നു. ദൈവത്തിന്റെ സദൃശ്യത്തിൽ സൃഷ്ടിച്ച മനുഷ്യന് മൂന്നു അസ്തിത്വങ്ങൾ ഉണ്ടെകിൽ. സൃഷ്‌ടിച്ച ദൈവത്തിന് മൂന്ന് അസ്തിത്വങ്ങൾ ഉണ്ട്. മൂന്നു മാനുഷിക അസ്തിത്വങ്ങൾ ചേർന്ന മനുഷ്യനെ മനുഷ്യൻ എന്നു വിളിക്കുന്നു എങ്കിൽ മൂന്നു ദൈവീക അസ്തിത്വം ഉള്ള ദൈവത്തെ ത്രിത്വം എന്നു വേദശാസ്ത്ര പണ്ഡിതന്മാർ വിളിക്കുന്നത് പരമപ്രാധാന്യം ഉള്ള കാര്യം ആണ്.

No comments:

Post a Comment

"ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം."

ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം. ജീവിതത്തിൽ ഭാരങ്ങൾ, പ്രയാസങ്ങൾ വർധിക്കുമ്പോൾ ഒന്നോർക്കുക യേശുദേവന്റെ വാക്കുകൾ "അധ്വാനിക്കുന്നവരും ഭാരം ച...