Agape

Sunday, 20 June 2021

"യോസേഫിനെ മറന്ന പാനപാത്രകാരന്റെ മുമ്പിൽ ദൈവം യോസേഫിനെ മിസ്രയേമിന് അധിപതിയാക്കുന്നു"

യോസേഫിനെ മറന്ന പാനപാത്രകാരന്റെ മുമ്പിൽ ദൈവം യോസേഫിനെ മിസ്രയേമിന് അധിപതിയാക്കുന്നു
പ്രിയ ദൈവ പൈതലേ ഒരു തെറ്റും ചെയ്യാത്ത യോസഫ് കാരാഗ്രഹത്തിൽ അടക്കപ്പെട്ടു. കാരാഗ്രഹപ്രമാണിക്ക് യോസേഫിനോട് കരുണ തോന്നി, കാരണം മറ്റൊന്നല്ല യഹോവ യോസേഫിനോട് കൂടെ ഉണ്ടായിരുന്നു. ഒരു ചോദ്യം നാം ചോദിച്ചേക്കാം യഹോവ കൂടെ ഉണ്ടായിരുന്നു എങ്കിൽ ഇതെല്ലാം യോസേഫിന്റ ജീവിതത്തിൽ വരുമോ. ദൈവം യോസേഫിനെ പരിശീലിപ്പിക്കുക ആയിരുന്നു. കാരാഗ്രഹത്തിൽ വച്ച് അപ്പക്കാരൻ പ്രമാണിയുടെയും പാനപാത്രവഹകന്റെയും സ്വപ്നം യോസഫ് വ്യാഘാനിച്ചു. അതുപോലെ സംഭവിച്ചു. പാനപാത്രവഹകാൻ തിരിച്ചു രാജ കൊട്ടാരത്തിൽ തന്റെ ജോലിയിൽ പ്രവേശിച്ചു. യോസേഫിനെ മറന്നുപോയി. പ്രിയ ദൈവ പൈതലേ ആരെല്ലാം നിന്നെ മറന്നാലും മറക്കാത്ത ഒരു ദൈവം നിനക്കുണ്ട്. തക്ക സമയത്തു അവൻ നിന്നെ ഉയിർത്തും. ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിക്കുക. യോസേഫിന് പാനപാത്രവഹകന്റെ ശുപാർശ കൊണ്ട് കൂടിപ്പോയാൽ കാരാഗ്രഹത്തിന് വെളിയിൽ വരാം. പക്ഷെ ദൈവം ഓർത്തപ്പോൾ യോസേഫിനെ മിസ്രയിമിന് അധിപതി ആക്കി.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...