Agape

Thursday, 17 June 2021

ഉത്കൃഷ്ട മാനസനായ ഡാനിയേലും തന്റെ സുഹൃത്തുക്കളും

ദാനിയേലും തന്റെ സുഹൃത്തുക്കളും ദൈവകൽപ്പന അനുസരിക്കുന്നവരായിരുന്നു. വിഗ്രഹത്തെ ആരാധിക്കരുത് എന്നുള്ള ദൈവ കല്പന പ്രമാണിക്കാൻ വേണ്ടി രാജാവ് കല്പിച്ച വിഗ്രഹത്തെ നമസ്കരിച്ചില്ല. തങ്ങളുടെ ദൈവം വിടുവിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ പ്രതിമയെ നമസ്കരിക്കില്ല. ഈ തീവ്രവിശ്വാസതിന് മുമ്പിൽ നാലാമനായി ദൈവപുത്രൻ ഇറങ്ങി വന്ന് അവരെ രക്ഷിച്ചു. ഡാനിയേൽ ദൈവത്തോട് മാത്രെമേ പ്രാർത്ഥിക്കു എന്നറിഞ്ഞ ശത്രുക്കൾ ഡാനീയെലിനു വിരോധമായി രാജാവിന്റെ കല്പന പുറപ്പെടുവിച്ചു. തന്റെ വിശ്വാസത്തിൽ അടിയുറച്ച വിശ്വസിച്ച ഡാനിയേലിനെ സിംഹങ്ങളുടെ വായടച്ചു ദൈവം വിടുവിച്ചു. ഡാനിയേലിന്റെയും തന്റെ സുഹൃത്തുക്കളുടെയും ദൈവത്തിലുള്ള വിശ്വാസം അടിയുറച്ചതായിരുന്നു. ജീവിക്കുന്നെങ്കിൽ ക്രിസ്തുവിന് മരിക്കുന്നെങ്കിൽ ക്രിസ്തുവിന് ഇതായിരുന്നു അവരുടെ വിശ്വാസം. ഇന്ന് എത്ര പേർ ഇതു പോലെ കാണുമെന്നു വിശ്വസിക്കുവാൻ സാധ്യമല്ല.ക്രിസ്ത്യാനി എന്ന പേരിൽ യേശുവിനു വേണ്ടി പ്രാണനെ കൊടുക്കുന്നു പക്ഷെ വിശ്വാസ പ്രമാണങ്ങൾക്കു വേണ്ടി എത്ര പേർ ഡാനിയേലിനെ പോലെ നിലകൊള്ളുന്നു എന്നത് ചിന്തനീയമാണ്.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...