Agape

Sunday 13 June 2021

"എങ്ങനെ നന്നായി സമയക്രമീകൃതമായി പഠിച്ചു വിജയിക്കാം "

എങ്ങനെ നന്നായി സമയക്രമീകൃതമായി പഠിച്ചു വിജയിക്കാം ആദ്യമായി പഠനം ആരംഭിക്കുമ്പോൾ പഠിക്കുവാനുള്ള ടെക്സ്റ്റ്‌ ബുക്സ് ഒന്ന് ഓടിച്ചു വായിക്കുന്നത് നന്നായിരിക്കും. ആകെ എത്ര ടെക്സ്റ്റ്‌ ബുക്സ് ഉണ്ടോ അത്രെയും ബുക്സ് ക്രമീകൃതമായി പടിക്കുവാൻ ഉള്ള ടൈം ടേബിൾ ഉണ്ടാകുക. ടൈംടേബിളിൽ രാവിലെ ഉറക്കം എഴുനേൽക്കുന്നത് മുതൽ ഉറങ്ങുന്നത് വരെ എന്തൊക്കെ കാര്യങ്ങൾ ചെയ്യാനുണ്ടോ അതെല്ലാം ഒരു കൃത്യ സമയം വച്ചു ക്രമീകരിച്ചാൽ നമുക്കു സമയ കുറവ് അനുഭവപെടുകയില്ല.ടൈം ടേബിൾ ഉണ്ടാക്കിയാൽ പോരാ അത്‌ ക്രമീകൃതമായി നിറവേറ്റാൻ സാധിക്കണം.ഒരു ദിവസം സാധിച്ചില്ലങ്കിൽ അടുത്ത ദിവസം ടൈം ടേബിൾ അനുസരിച്ചു ചെയ്യുവാൻ ശ്രമിക്കുക. ക്രമേണ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറും. പടിക്കുവാൻ പിന്നെ സമയം കിട്ടാനില്ല എന്നു പറയേണ്ട ആവശ്യം വരികയില്ല. ടീച്ചേർസ് പഠിപ്പിക്കുമ്പോൾ മനസിലാകുന്ന ആശയങ്ങൾ ലഘുരൂപത്തിൽ എഴുതിയെടുക്കുക. ഭവനത്തിൽ വന്നതിന് ശേഷം ഓരോ വിഷയത്തിന്റെയും പഠിപ്പിച്ച ലഘു ആശയങ്ങൾ പുസ്തകത്തിന്റെ സഹായത്തോടെ തയാറാകുക. ചിലർക്കു രാവിലെ എഴുനേറ്റു പഠിക്കുന്നത് ആയിരിക്കും ഇഷ്ടം.മറ്റു ചിലർക്കു രാത്രിയിൽ പഠിക്കുന്നത് ആയിരിക്കും ഇഷ്ടം.അവരവരുടെ ഇഷ്ടം പോലെ പഠിക്കുന്നത് ആണ് ഉചിതം.പരീക്ഷ സമയം വരുമ്പോൾ നാം തയാറാക്കിയ ഓരോ വിഷയത്തിലെയും ലഘു ആശയം നന്നായി വായിച്ചു മനസിലാക്കിയാൽ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാം.

No comments:

Post a Comment

"ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം."

ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം. ജീവിതത്തിൽ ഭാരങ്ങൾ, പ്രയാസങ്ങൾ വർധിക്കുമ്പോൾ ഒന്നോർക്കുക യേശുദേവന്റെ വാക്കുകൾ "അധ്വാനിക്കുന്നവരും ഭാരം ച...