Agape

Friday, 11 June 2021

"ദൈവത്തിനുള്ള ദശംശം, ഓഹരി ഇവ എങ്ങനെ വ്യതാസപെട്ടിരിക്കുന്നു?"

ദൈവത്തിനുള്ള ദശംശം , ഓഹരി ഇവ എങ്ങനെ വ്യതാസപെട്ടിരിക്കുന്നു? പഴയ നിയമത്തിൽ അബ്രഹം ശാലേം രാജാവായ മൽകിസാദേകിനു സകലത്തിലും ദശംശം കൊടുക്കുന്നതായി കാണുന്നു.പിന്നീട് ഇതു ന്യായപ്രമാണത്തിന്റ കല്പന ആയി മാറുന്നു.ദശാശം നിശ്ചിത പരിധിയിൽ ദൈവത്തിനു നൽകുക എന്നുള്ളതാണ്. പുതിയ നിയമ കാലഘട്ടത്തിൽ ആദിമ സഭയിൽ അവരുടെ സമ്പത്ത് മുഴുവനും വിറ്റ് ശിഷ്യന്മാരുടെ കാ ൽക്കൽ വച്ചു. പൂർണ മനസോടെ ആണ് ദൈവ സന്നിധിയിൽ തങ്ങളുടെ ഭൂമിയിലെ നന്മ സമർപ്പിച്ചത്. ഓഹരി എന്നു പറയുന്നത് ദൈവം നമുക്ക് നൽകുന്ന നന്മയിൽ മനസോടെ എത്ര വേണമെങ്കിലും ദൈവത്തിനു നൽകാം. ദശംശം ഒരു നിശ്ചിത പരിധിയിൽ ദൈവത്തിനു നൽകുമ്പോൾ ഓഹരി ദൈവത്തിനു പരിധിയില്ലാതെ നൽകാം. ദശാശം, ഓഹരി എന്നിവ നൽകുമ്പോൾ സന്തോഷത്തോടെ ദൈവത്തിനു നൽകുക. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...