Agape

Saturday, 10 April 2021

"Swargarajyathil Ettavum Valiyavan aaru?

             

"Swargarajyathil ettavum valiyavan aaru?

യേശുവിന്റെ ശിഷ്യന്മാർ കിടയിൽ  ഉണ്ടായിരുന്ന ഒരു തർക്കവിഷയം ആയിരുന്നു തങ്ങളിൽ ആരാണ് വലിയവൻ എന്നുള്ളത്?   ഈ തർക്കവിഷയം മനസിലാക്കിയ യേശു  അവരോടു പറഞ്ഞത്  ശിശുവിനെ പോലെ തിരിഞ്ഞു ആയില്ലെങ്കിൽ നിങ്ങൾ  സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കയില്ല എന്നു പറഞ്ഞു. ഒരു ശിശുവിന്റെ ചിന്താഗതി പോലെ നിങ്ങളുടെ ചിന്താഗതി ആയി മാറണം എന്നായിരുന്നു കർത്താവ് പറഞ്ഞത്. മനുഷ്യരിൽ നിന്ന് ജനിചവരിൽ ഏറ്റവും വലിയവൻ യോഹന്നാൻ സ്നാപക യോഹന്നാൻ ആയിരുന്നു എന്നായിരുന്നു കർത്താവ് പറഞ്ഞത്.സ്വർഗ്ഗരാജ്യത്തിൽ വലിയവൻ യോഹന്നാൻ സ്നാപകനേ ക്കാൾ ചെറിയവൻ. ദൈവത്തിന്റെ ഹിതം സമ്പൂർണമായി ഒരു ശിശുവിനെ  പോലെ സമർപ്പിച്ച കർത്താവായ യേശു ക്രിസ്തു ആയിരുന്നു ഏറ്റവും  ചെറിയവൻ. ദൈവം മനുഷ്യനായി അവതരിച്ചു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി  അവരിൽ ഏറ്റവും ചെറിയവനായി തന്നെത്താൻ സമർപ്പിച്ച യേശു കർത്താവ് ആയിരുന്നു യോഹന്നാനെക്കാൾ ചെറിയവൻ.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...