Agape

Friday, 9 April 2021

"NALLA NILATHU VEENA NALLA VITH "

"NALLA NILATHU VEENA NALLA VITH"


നല്ല നിലത്തു വീണ നല്ല വിത്ത്

വാക്യഭാഗം : മത്തായി 13:23

                       :മാർക്കോസ് 4:20

                       :ലുക്കോസ്   8:15

കർത്താവായ യേശുക്രിസ്തു പഠിപ്പിച്ച ഒരു ഉപമയാണ്  നല്ല നിലത്തു വീണ വിത്ത്. കർത്താവിന്റെ വചനം മുപ്പതും  അറുപതും നൂറു മേനി ഫലം കായ്ക്കുന്നത്  ഈ ഉപമയിൽ കൂടി യേശു കർത്താവ് പഠിപ്പിച്ചത്.

വിത്ത്  ദൈവ വചനത്തെ സൂചിപ്പിക്കുന്നു. നാലു തരത്തിലുള്ള നിലത്തെ പറ്റി കർത്താവ് പഠിപ്പിച്ചു.

1. വഴിയരികെ

2. പാറ സ്ഥലത്ത്

3. മുള്ളിനിടയിൽ

4. നല്ല മണ്ണിൽ

 ആദ്യത്തെ മൂന്ന്  തരത്തിൽ പെട്ട ഇടങ്ങളിൽ വീണ  വിത്തിന് പരിപൂർണമായി ഫലം കായ്ക്കുവാൻ കഴിഞ്ഞില്ല. നല്ല  നിലത്ത് വീണ വിത്ത് മുപ്പതും അറുപതും നൂറും മേനി ഫലം കായ്ച്ചു.

നല്ല മണ്ണിൽ വീണ ദൈവ വചനം ഫലം കായ്ച്ചത്  തുടർമാനമായ പ്രക്രീയയിൽ കൂടി ആയിരുന്നു. അത്  ക്രമീകൃതമായി മൂന്ന് സുവിശേഷങ്ങളിൽ  പ്രതിപാദിച്ചിരിക്കുന്നു.

ഒന്നാമതായി വചനം കേൾക്കുക.

രണ്ടാമതായി കേട്ട വചനം അംഗീകരിക്കുക.

മൂന്നാമതായി അംഗീകരിച്ച വചനം ഹൃദയത്തിൽ  സംഗ്രഹിക്കുക.

നാലാമതായി  ഹൃദയത്തിൽ സംഗ്രഹിച്ച വചനം ക്ഷമയോടെ ഫലം കായ്ക്കുക.


No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...