"യബ്ബേസിന്റെ പ്രാർത്ഥന"
1 ദിനവൃത്താന്തം 4:9-10
ദൈവം മാന്യൻ എന്നു രേഖപെടുത്തിയിരുന്ന യബ്ബേസിന്റെ പ്രാർത്ഥനയിൽ രണ്ട് അപേക്ഷകൾ ആയിരുന്നു ഉണ്ടായിരുന്നത്.
ഒന്നാമതായി പ്രാർത്ഥിച്ചത് തന്നെ നിശ്ചയമായി അനുഗ്രഹിച്ച് തന്റെ അതിർ വിസ്താരമാക്കണം എന്നായിരുന്നു. യബ്ബേസിനു അറിയാമായിരുന്നു ദൈവം നിശ്ചയമായി അനുഗ്രഹിച്ചാൽ തന്റെ അതിർ വിസ്താരമാകുമെന്ന്.
രണ്ടാമതായി ദൈവത്തിന്റെ കൈ തന്നോട് കൂടെയിരുന്നാൽ തന്റെ അനർത്ഥം വ്യസനകാരണമായി തീരുകയില്ലയെന്നു താൻ മനസിലാക്കിയിരുന്നു.
ദൈവത്തിന്റെ അനുഗ്രഹം അതിർ വിസ്താരമാക്കുമെന്നും ദൈവത്തിന്റെ കൈ കൂടെയിരുന്നാൽ അനർത്ഥം വ്യസനകാരണമായി തീരുകയില്ല എന്നുള്ള ഉറച്ച ബോധ്യത്തോടെ യുള്ള യബ്ബേസിന്റെ അപേക്ഷ കേട്ട് ദൈവം ഉത്തരമരുളി.
No comments:
Post a Comment