എനിക്കായ് കരുതുന്നവന്‍
ഭാരങ്ങള്‍ വഹിക്കുന്നവന്‍ (2 )
എന്നെ കൈവിടാത്തവന്‍
യേശു എന്‍ കൂടെയുണ്ട് (2 )
പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2
)
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മയ്കായെന്നെറിയുന്നു ഞാന്‍ (2 )
(പരീക്ഷ....)
എരിതീയില്‍ വീണാലും
അവിടെ ഞാന്‍ ഏകനല്ല (2 )
വീഴുന്നത് തീയിലല്ല
എന്‍ യേശുവിന്‍ കരങ്ങളിലാ (2 )
(പരീക്ഷ....)
ഘോരമാം ശോധനയില്‍
ആഴങ്ങള്‍ കടന്നീടുമ്പോള്‍ (2 )
നടത്തുന്നതെശുവത്രേ
ഞാന്‍ അവന്‍ കരങ്ങളിലാ (2
) (പരീക്ഷ....)
ദൈവം എനിക്കനുകൂലം
അത് നന്നായ് അറിയുന്നു ഞാന്‍ (2
)
ദൈവം അനുകൂലം എങ്കില്‍
ആരെനികെതിരായിടും (2
) (പരീക്ഷ....)
No comments:
Post a Comment