Agape
Friday, 31 March 2023
"കാലിടറുമ്പോൾ കൈപിടിച്ചു നടത്തുന്ന ദൈവം."
കാലിടറുമ്പോൾ കൈപിടിച്ചു നടത്തുന്ന ദൈവം.
ജീവിതത്തിൽ കാലിടറുമ്പോൾ കൈപിടിച്ചു നടത്തുന്ന ദൈവം ആണ് യേശുക്രിസ്തു. പത്രോസിന്റെ ജീവിതത്തിൽ കാലിടറിയപ്പോൾ ദൈവം കൈപിടിച്ചു നടത്തി. ദാവീദിന്റ ജീവിതത്തിൽ കാലിടറിയപ്പോൾ ദൈവം കൈപിടിച്ചു നടത്തി.നമ്മുടെയെല്ലാം ജീവിതത്തിൽ കാലുകൾ ഇടറി വീണുപോകാവുന്ന സന്നർഭങ്ങൾ ഉണ്ടായിട്ടുണ്ട്.അവിടയെല്ലാം നമ്മെ താങ്ങി നടത്തിയത് ദൈവം ആണ്.ഇനി മുമ്പോട്ട് പോകുവാൻ കഴിയുകയില്ല എന്നു വിചാരിച്ചു തളർന്നിരിക്കുമ്പോൾ ദൈവം നിന്നെ താങ്ങി നടത്തും.ഒരു പ്രതീക്ഷയ്ക്കും വകയില്ലാതെ തളർന്നിരിക്കുമ്പോൾ ദൈവം നിന്നെ കൈപിടിച്ചു നടത്തും.സഹായിപ്പാൻ ആരുമില്ല എന്നു ചിന്തിക്കുമ്പോൾ സർവ്വശക്തനായ ദൈവം നിന്നെ സഹായിപ്പാൻ ഇറങ്ങി വരും . അതു തീചൂള ആകട്ടെ, കാരാഗ്രഹം ആകട്ടെ, സിംഹത്തിന്റെ ഗുഹ ആകട്ടെ ദൈവം നിനക്കുവേണ്ടി ഇറങ്ങി വന്നു നിന്നെ അതിൽനിന്നെല്ലാം വിടുവിക്കും.
Wednesday, 29 March 2023
"എപ്പോഴും ദൈവത്തിനു സ്തോത്രം അർപ്പിക്കുക."
എപ്പോഴും ദൈവത്തിനു സ്തോത്രം അർപ്പിക്കുക.
എല്ലാറ്റിനും സ്തോത്രം ചെയ്യുവാൻ ആണ് ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്. ദൈവം ദോഷമായിട്ട് ഒന്നും നമ്മോട് ചെയ്യുകയില്ല.നമ്മൾ സാധാരണയായി സന്തോഷകാലത്താണ് ദൈവത്തിനു സ്തോത്രം അർപ്പിക്കുന്നത്. ചിലപ്പോൾ ദുഃഖകരമായ അവസ്ഥകൾ ജീവിതത്തിൽ വരുമ്പോൾ നാം ദൈവത്തോട് ചോദ്യം ചോദിക്കാറുണ്ട്. ഇയോബ്ബിന്റെ ജീവിതത്തിൽ സകലതും നഷ്ടപ്പെട്ടിട്ടും താൻ ദൈവത്തെ തള്ളിപ്പറഞ്ഞില്ല.ഇയോബിന്റ കഷ്ടതയുടെ നടുവിൽ പിന്നത്തേതിൽ ഇരട്ടി അനുഗ്രഹം പ്രാപിക്കുവാൻ ഇടയായി തീർന്നു. നമ്മുടെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ വരുമ്പോൾ നാം ദൈവത്തോട് പിറുപിറുക്കാതെ ദൈവത്തിനു സ്തോത്രം അർപ്പിച്ചാൽ പിന്നത്തേതിൽ ദൈവീക നന്മകൾ നമുക്ക് ഇയോബിനെ പോലെ അനുഭവിക്കാൻ സാധിക്കും.
Tuesday, 28 March 2023
"അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം."
അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം.
നമ്മുടെ ജീവിതത്തിലെ അസാധ്യങ്ങളായ വിഷയങ്ങൾ സാധ്യം ആക്കുവാൻ ദൈവത്തിനു കഴിയും. നാം എത്ര ചിന്തിച്ചിട്ടും നടക്കുകയില്ല എന്ന് ചിന്തിക്കുന്ന വിഷയങ്ങൾ ദൈവത്തിനു സാധ്യമാക്കുവാൻ ഒരു നിമിഷം മതി. മരിച്ച ലാസറിനെ ഉയിർപ്പിച്ച ദൈവത്തെ ആണ് നാം സേവിക്കുന്നത് .നമ്മുടെ മുമ്പിൽ ഉള്ള വിഷയം നടക്കുവാൻ ഒരു സാധ്യതയും നാം കാണുന്നില്ലായിരിക്കാം. പക്ഷേ അതിന്റെ നടുവിൽ ദൈവത്തിനു പ്രവർത്തിക്കുവാൻ സാധിക്കും. പ്രിയ ദൈവ പൈതലേ നിന്റെ വിഷയം എത്ര അസാധ്യമായതാണെങ്കിലും ദൈവത്തിനു അത് സാധ്യം ആക്കുവാൻ കഴിയും. നിന്റെ വിശ്വാസം ദൈവത്തിൽ ആഴമേറിയതാണെങ്കിൽ നിന്റെ മുമ്പിലുള്ള അടഞ്ഞ വാതിലുകൾ ദൈവം തുറന്നു തരും. ഇനി എന്റെ ഈ വിഷയത്തിൽ ഒരു പരിഹാരവും ഇല്ലെന്നു നീ ചിന്തിക്കുന്നുണ്ടായിരിക്കാം പക്ഷേ ആ വിഷയത്തിന്മേൽ അത്ഭുതം പ്രവർത്തിക്കുവാൻ ദൈവം ശക്തനാണ്.
Monday, 27 March 2023
"പ്രാർത്ഥനയിലെ പ്രതീക്ഷ നഷ്ടപെടുമ്പോൾ."
പ്രാർത്ഥനയിലെ പ്രതീക്ഷ നഷ്ടപെടുമ്പോൾ.
ചില വിഷയങ്ങൾ നാം പ്രാർത്ഥിച്ചിട്ടു മറുപടി ലഭിക്കാൻ താമസിക്കുമ്പോൾ നമ്മുടെ പ്രതീക്ഷ കൈവെടിയെരുത് . നാം പ്രാർത്ഥിച്ച വിഷയം അതിന്റ മറുപടി ലഭിക്കുന്നത് വരെ പ്രാർത്ഥിക്കേണ്ടത് അത്യാവശ്യം ആണ്. അതിനെയാണ് ബൈബിളിൽ മടുത്തുപോകാതെ പ്രാർത്ഥിക്കണം എന്നു പറഞ്ഞിരിക്കുന്നത്. ചിലപ്പോൾ പ്രാർത്ഥനയുടെ വിഷയങ്ങൾ വർഷങ്ങൾ നീണ്ടുപോയേക്കാം. പ്രത്യാശ കൈവെടിയരുത്. അബ്രഹാമിനെ പോലെ ആശയ്ക്ക് വിരോധമായി ആശയോടെ കാത്തിരുന്നാൽ ദൈവം പ്രാർത്ഥനയുടെ മറുപടി അയക്കും. ഒരിക്കലും പ്രാർത്ഥനയിൽ പ്രതീക്ഷ കൈവെടിയെരുത്.
Friday, 24 March 2023
"ആശ നശിക്കുമ്പോൾ പ്രത്യാശ ആയി ദൈവം നിന്നരികിലെത്തും."
ആശ നശിക്കുമ്പോൾ പ്രത്യാശ ആയി ദൈവം നിന്നരികിലെത്തും.
ബൈബിളിൽ ആശ നശിച്ച പലരെയും പുതിയ നിയമത്തിലും പഴയനിയമത്തിലും കാണാം. ഏലിയാവ് ആശ നശിച്ചു മരിപ്പാൻ ആയി കിടന്നപ്പോൾ ദൈവദൂതൻ പ്രത്യക്ഷപെട്ടു ഏലിയാവിനെ ധൈര്യപെടുത്തി തന്നിൽ കൂടി ദൈവം വലിയ പ്രവർത്തികൾ ചെയ്യുവാൻ ഇടയാക്കി തീർത്തു. പത്രോസ് മീൻപിടിത്തതിന് വല ഇറക്കി ഒന്നും ലഭിക്കാതെ നിരാശൻ ആയിരുന്നപ്പോൾ യേശുക്രിസ്തു അവിടെ വന്നു പത്രോസിന്റെ പടകിൽ മത്സ്യങ്ങൾ കൊണ്ടു നിറച്ചു. ഇന്നു നീ നിരാശയോടെ ആയിരിക്കുന്ന വിഷയത്തിന്മേൽ ദൈവം നിനക്ക് വേണ്ടി പ്രവർത്തിക്കും. നീ ചിന്തിക്കുമ്പോൾ നിന്റെ വിഷയത്തിന് ഒരു പരിഹാരവും കാണുന്നില്ലായിരിക്കാം. പക്ഷെ നിന്നെ സൃഷ്ടിച്ച ദൈവത്തിനു നിന്റെ നിരാശയെ മാറ്റുവാൻ സാധിക്കും. നിന്റെ വിഷയം എത്ര അസാധ്യം ആണെങ്കിലും ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച ദൈവത്തിനു നിന്റെ വിഷയം അസാധ്യം അല്ല. ആശകൾ നഷ്ടപെടുമ്പോൾ ദൈവത്തോട് പറയുക നിന്റെ ആഗ്രഹം. നിന്റെ നല്ല ആഗ്രഹം ദൈവം സാധിപ്പിച്ചു തരും.
Wednesday, 22 March 2023
"പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ."
പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ.
ഒരു വ്യക്തിയുടെ ജീവിതത്തിൽ സകല പ്രതീക്ഷകളും അസ്തമിക്കുമ്പോൾ ആണ് ദൈവത്തിങ്കലേക്ക് താൻ ആശ്രയം വയ്ക്കുന്നത്. സ്വന്ത കഴിവിൽ ആശ്രയിച്ചു പരാജയപെട്ട് നിരാശപ്പെട്ടിരിക്കുമ്പോൾ ആണ് ദൈവത്തിൽ ഭൂരിഭാഗം പേരും ആശ്രയം വയ്ക്കുന്നത്. ദൈവത്തിനു ഒന്നും അസാധ്യമല്ല എന്നു നമുക്ക് അറിയാമെങ്കിലും നാം സ്വന്ത കഴിവിൽ ആശ്രയിക്കുന്നത് സാധാരണം ആണ്. പ്രിയ ദൈവപൈതലേ നിന്റെ പ്രതീക്ഷകൾ മുഴുവനും അസ്തമിച്ചാലും നീ ദൈവത്തിൽ ആശ്രയം വച്ചാൽ നിന്നെ തേടി ദൈവം വരും. നിന്റെ അസ്തമിച്ചു പോയ പ്രതീക്ഷകൾ ദൈവം സാധ്യമാക്കി തരും.നിന്റെ അടഞ്ഞ വാതിലുകൾ ദൈവം തുറന്നു തരും.
Monday, 20 March 2023
"ആശ്രയം അറ്റുപോകുമ്പോൾ"
ആശ്രയം അറ്റുപോകുമ്പോൾ
ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നാം പലരിലും ആശ്രയം വയ്ക്കാറുണ്ട്. നാം സ്നേഹിക്കുന്ന നമ്മെ സ്നേഹിക്കുന്ന പലരിലും നാം ആശ്രയം വയ്ക്കാറുണ്ട്. പലപ്പോഴും നമ്മുടെ അത്യാവശ്യ ഘട്ടങ്ങളിൽ നാം പലരെയും ആശ്രയിച്ചാലും നിരാശയായിരിക്കും ഫലം . നമ്മുടെ ആശ്രയം യേശുക്രിസ്തുവിൽ ആണെങ്കിൽ ഏതു പ്രതികൂലത്തിന്റെ നടുവിൽ ആയാലും ഏതു കഷ്ടതയുടെ നടുവിൽ ആയാലും ഏത് ആവശ്യത്തിന്റെ നടുവിലും കർത്താവ് നമുക്ക് വേണ്ടി ഇറങ്ങി വന്നു നമ്മെ വിടുവിക്കും. സങ്കീർത്തനകാരൻ ഇപ്രകാരം പറയുന്നു മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...






