Agape
Sunday, 17 September 2023
"കഷ്ടതയിൽ ഇറങ്ങി വരുന്ന ദൈവം."
കഷ്ടതയിൽ ഇറങ്ങി വരുന്ന ദൈവം.
യിസ്രായേൽ മക്കൾ മിസ്രയിമിൽ ഊഴിയ വേല നിമിത്തം കഷ്ടതയിൽ ആയപ്പോൾ അവർ തങ്ങളുടെ ദൈവത്തോട് നിലവിളിച്ചു. ദൈവം അവരുടെ സകല കഷ്ടങ്ങളിൽ നിന്നും അവരെ വിടുവിച്ചു. കഷ്ടതയുടെ നടുവിൽ ദൈവത്തോട് പ്രാർത്ഥിച്ചാൽ നിലവിളിച്ചാൽ ദൈവം സകല കഷ്ടങ്ങളിൽ നിന്നും നമ്മെയും വിടുവിക്കും.
Friday, 15 September 2023
"പ്രാർത്ഥനയുടെ ശക്തി "
പ്രാർത്ഥനയുടെ ശക്തി.
ഭക്തന്മാർ പ്രാർത്ഥിച്ചപ്പോൾ അത്ഭുതങ്ങൾ നടന്നു. രോഗികൾ സൗഖ്യമായി, ഭൂതങ്ങൾ വിട്ടുമാറി .പ്രാർത്ഥനയുടെ മുമ്പിൽ തുറക്കാത്ത വാതിലുകൾ ഇല്ല. പത്രോസിന് വേണ്ടി സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചപ്പോൾ പത്രോസ് കിടന്ന കാരാഗൃഹത്തിൽ ദൂതൻ ഇറങ്ങിവന്നു പത്രോസിനെ സ്വന്തന്ത്രനാക്കി.പ്രാർത്ഥനയ്ക്ക് അടഞ്ഞ വാതിലുകളെ തുറക്കുവാൻ സാധിക്കും. വിശ്വാസത്തോടെ പ്രാർത്ഥിക്കുക നമ്മുടെ വിഷയത്തിന്മേൽ ദൈവം അത്ഭുതം പ്രവർത്തിക്കും.
Thursday, 14 September 2023
"യഹോവ കരുതികൊള്ളും "
യഹോവ കരുതികൊള്ളും.
പലവിധമായ ആവശ്യങ്ങൾ ജീവിതത്തിൽ കടന്നു വരുമ്പോൾ എങ്ങനെ ഇവ പരിഹരിക്കും എന്നു ചിന്തിച്ചു ഭാരപ്പെടുമ്പോൾ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. ദൈവത്തിങ്കലേക്കു നോക്കിയവർ ആരും തന്നെ ഇതുവരെ ലജ്ജിക്കപെട്ടു പോയിട്ടില്ല. ഭാരങ്ങൾ പെരുകി വരുമ്പോൾ ദൈവ സന്നിധിയിൽ ചാരുക. ദൈവം ആശ്വാസം നൽകും .നമ്മുടെ മുമ്പിൽ എത്ര വലിയ വിഷയമാണെങ്കിലും ദൈവത്തിൽ ഭരമേല്പിച്ചാൽ ദൈവം വിടുതൽ അയക്കും.ദൈവം നല്ലവനല്ലോ അവന്റ ദയ എന്നേക്കുമുള്ളത്.
Wednesday, 13 September 2023
"യഹോവ വീടു പണിയാതിരുന്നാൽ "
യഹോവ വീടു പണിയാതിരുന്നാൽ.
നമ്മുടെ ഭവനം പണിയേണ്ടത് കർത്താവ് ആണ്. കർത്താവ് നമ്മുടെ ഭവനം പണിതില്ലെങ്കിൽ നാം അധ്വാനികുന്നതും വൃഥാവാണ്.നമ്മുടെ ഭവനം കർത്താവ് പണിയുവാണെങ്കിൽ സന്തോഷവും സമാധാനവും നമ്മുടെ ഭവനത്തിൽ കാണും. നമ്മുടെ ഭവനത്തിന്റ നിയന്ത്രണം കർത്താവ് ഏറ്റെടുക്കും.നമ്മുടെ ഭവനത്തിന്റ നിയന്ത്രണം കർത്താവ് ഏറ്റെടുത്താൽ പിന്നെ ഭയപ്പെടേണ്ടതില്ല. ഭവനത്തിന് നേരെ എന്തൊക്കെ പ്രതിക്കൂലങ്ങൾ വന്നാലും അതിനെയെല്ലാം കർത്താവ് നിയന്ത്രിക്കും.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...






