Agape
Saturday, 20 May 2023
"ആശ്വസിപ്പിക്കുന്ന ദൈവം "
ആശ്വസിപ്പിക്കുന്ന ദൈവം.
നാം ഒരു ദുഃഖത്തിൽ ആയിരിക്കുമ്പോൾ സഹതാപം കാണിക്കുന്നവൻ ആണ് ദൈവം. മാർത്ഥയും മറിയയും യേശുക്രിസ്തുവിനു പ്രിയപ്പെട്ടവരായിരുന്നു. അവരുടെ സഹോദരൻ ലാസർ മരിച്ചുപോയപ്പോൾ യേശുക്രിസ്തു അവിടെ ചെല്ലുകയും അവരെ ആശ്വസിപ്പിക്കുകയും ലാസറിനെ ഉയിർപ്പിക്കുകയും ചെയ്തു. നിങ്ങൾ ദൈവത്തിന് പ്രിയപെട്ടവരാണെങ്കിൽ നിങ്ങളുടെ ദുഃഖങ്ങളിൽ ദൈവം സഹതാപം കാണിക്കും. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം അരുളി ദൈവം നിങ്ങളെ ആശ്വസിപ്പിക്കും.
Friday, 19 May 2023
ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ സംഭവിക്കുന്നില്ല."
ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ സംഭവിക്കുന്നില്ല.
നന്മ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ നമുക്ക് സന്തോഷവും ആനന്ദവും ഉണ്ടാകുന്നു. തിന്മ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ ദുഃഖവും കണ്ണുനീരും ഉണ്ടാകുന്നു . നന്മ തരുന്ന ദൈവത്തിന് തിന്മ കൂടി തരാൻ അവകാശമില്ലയോ. പലപ്പോഴും തിന്മ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ നാം ചിന്തിക്കും ദൈവം ഇത്ര ക്രൂരനാണോ എന്ന്.ജീവിതത്തിൽ തിന്മ തരുമ്പോൾ ദൈവം നമ്മെ പരിശോധിക്കുന്നത് നാം ദൈവത്തെ ഉപേക്ഷിച്ചു ദൈവ വിശ്വാസത്തിൽ നിന്നു പിന്മാറി പോകുമോ എന്നുള്ളതാണ് . ഇയോബ്ബിന്റ ജീവിതം ഉത്തമ ഉദാഹരണം ആണ്. ആകയാൽ ദൈവം നന്മ തന്നാലും തിന്മ തന്നാലും സന്തോഷത്തോടെ സ്വീകരിച്ചു ദൈവത്തിന് നന്ദി അർപ്പിക്കുക. ഇന്നു തിന്മയായി ഭവിച്ചത് നാളത്തെ നന്മയുടെ അനുഭവപാഠങ്ങൾ ആണ്.
Thursday, 18 May 2023
"നിന്നെ കാക്കുന്നവൻ അനുദിനം നടത്തികൊള്ളും."
നിന്നെ കാക്കുന്നവൻ അനുദിനം നടത്തികൊള്ളും.
എത്രയോ ആപത്തു അനർത്ഥങ്ങളിൽ കൂടി നാം കടന്നു പോകേണ്ടി വന്നു. അവിടെയെല്ലാം ദൈവം നമ്മെ കാത്തു സൂക്ഷിച്ചു .എത്രയോ ആപത്തിൽ നിന്ന് ദൈവം നമ്മെ വിടുവിച്ചു.ദൈവത്തിന്റെ സ്നേഹം എത്ര വർണ്ണിച്ചാലും മതി വരികയില്ല. ദൈവത്തിൽ ആശ്രയം വയ്ക്കുക. ദൈവം അനുദിനം വഴി നടത്തും.ഓരോ ദിവസവും നിനക്ക് വേണ്ടുന്നത് നൽകി ദൈവം നിന്നെ നടത്തും.
Monday, 15 May 2023
"ദൈവീക സമാധാനം "
ദൈവീക സമാധാനം.
ജീവിതത്തിൽ എന്തൊക്കെയുണ്ട് എന്നു പറഞ്ഞാലും ദൈവീക സമാധാനം ഇല്ലെങ്കിൽ ഒരു പ്രയോജനവും ഇല്ല. ജീവിതത്തിൽ ഒന്നുമില്ലെങ്കിലും ദൈവീക സമാധാനം ഉണ്ടങ്കിൽ ആ ജീവിതം അർത്ഥപൂർണമാണ്. ദൈവീക സമാധാനം ദൈവം ജീവിതത്തിൽ പകരാൻ നാം ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരായിരിക്കണം.ദൈവീക വിശ്വാസം ഉള്ളവരിൽ ദൈവ സമാധാനം വാഴും. ചിലപ്പോൾ നമുക്ക് ചുറ്റും പ്രതികൂലങ്ങൾ ആയിരിക്കും എങ്കിലും ദൈവീക സമാധാനം ഉണ്ടെങ്കിൽ പ്രതികൂലത്തിന്റെ നടുവിലും സമാധാനത്തോടെ ജീവിക്കാൻ കഴിയും.
Sunday, 14 May 2023
"ആശ്രയം ദൈവത്തിലാണെങ്കിൽ ദൈവം നിന്നെ അന്ത്യം വരെ വഴി നടത്തും."
ആശ്രയം ദൈവത്തിലാണെങ്കിൽ ദൈവം നിന്നെ അന്ത്യം വരെ വഴി നടത്തും.
നിങ്ങളുടെ ആശ്രയം ദൈവത്തിലോ അതോ മനുഷ്യരിലോ അതോ സമ്പത്തിലോ. ഒന്നു ശോധന ചെയ്യാം. മനുഷ്യനിൽ ആണ് ആശ്രയം എങ്കിൽ മനുഷ്യൻ ഏതു സമയത്തും ഈ ലോകം വിട്ടുപോകേണ്ടിയവനാണ്. സമ്പത്തിൽ ആണ് ആശ്രയം എങ്കിൽ നിങ്ങളുടെ ജീവിതം നിരാശ നിറഞ്ഞത് ആയിരിക്കും. ദൈവത്തിൽ ആണ് നിങ്ങളുടെ ആശ്രയം എങ്കിൽ ദൈവം നിങ്ങൾക്ക് മനുഷ്യരുടെ സഹായവും സമ്പത്തും നൽകി അനുഗ്രഹിക്കും.
Saturday, 13 May 2023
"പ്രാർത്ഥനയുടെ മറുപടി അൽപ്പം വൈകിയാലും നിരാശപെട്ടുപോകരുത്."
പ്രാർത്ഥനയുടെ മറുപടി അൽപ്പം വൈകിയാലും നിരാശപെട്ടുപോകരുത്.
ബൈബിളിലെ ഭക്തൻമാരുടെയും ഭക്തകളുടെയും പ്രാർത്ഥനയുടെ മറുപടി അൽപ്പം വൈകിയാലും പിന്നീട് ശ്രേഷ്ഠകരമായ മറുപടി അവർക്ക് ലഭിച്ചു. അബ്രഹാം വാഗ്ദത്ത സന്തതിക്കായി കാലങ്ങൾ കുറെ കാത്തിരുന്നു എങ്കിലും ദൈവം ഏറ്റവും ശ്രേഷ്ഠമേറിയ വാഗ്ദത്ത സന്തതിയെ നൽകി അനുഗ്രഹിച്ചു.പ്രിയരേ പ്രാർത്ഥിച്ചിട്ടും പ്രാർത്ഥിച്ചിട്ടും മറുപടി ലഭിക്കുന്നില്ല എന്ന് കരുതി പ്രാർത്ഥന ഉപേക്ഷിക്കരുതേ അൽപ്പം താമസിച്ചാലും ദൈവം ശ്രേഷ്ഠകരമായ മറുപടി നൽകി നിങ്ങളെ അനുഗ്രഹിക്കും. പ്രാർത്ഥനയുടെ മറുപടി വൈകുന്നതിൽ നിരാശപെട്ടു പോകരുത്.
Friday, 12 May 2023
"തളരരുത് "
തളരരുത്.
ജീവിതത്തിൽ പരിശോധനകൾ കടന്നു വരാം. പ്രതിസന്ധികൾ കടന്നു വരാം. പക്ഷെ നാം തളർന്നു പോകരുത്. യേശുക്രിസ്തു നമുക്ക് വേണ്ടി സഹിച്ച പങ്കപാടുകൾ ഓർക്കുമ്പോൾ ധൈര്യപെടുക ആണ് വേണ്ടത്. ക്രിസ്തു ശിഷ്യന്മാർ പീഡനം ഏൽക്കുമ്പോൾ അവരുടെ ദൈവത്തിലുള്ള വിശ്വാസം വർധിച്ചതെ ഉള്ളു. യേശുക്രിസ്തു പറഞ്ഞു ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ധൈര്യപെടുവിൻ ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു. ദൈവത്തിൽ ആശ്രയിച്ചാൽ നമുക്കും ലോകത്തിലുള്ള കഷ്ടതകളെ തരണം ചെയ്യുവാൻ ദൈവം സഹായിക്കും.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...






