Agape
Friday, 17 March 2023
"വിശ്വാസം ജീവിതത്തിലെ മലകളെ നീക്കുന്നു."
വിശ്വാസം ജീവിതത്തിലെ മലകളെ നീക്കുന്നു.
വിശ്വാസം ജീവിതത്തിൽ വർധിക്കുംതോറും ജീവിതത്തിലെ മല പോലെയുള്ള വിഷയങ്ങൾ ജീവിതത്തിൽ നിന്നു നീങ്ങി മാറുന്നു. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം പ്രതിക്കൂലങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്നു. വിശ്വാസം പരിശോധനകളെ തരണം ചെയ്യാൻ സഹായിക്കുന്നു. വിശ്വാസം രോഗികളെ സൗഖ്യമാക്കുന്നു. പലപ്പോഴും ദൈവത്തിൽ ഉള്ള അടിയുറച്ച വിശ്വാസത്തിന്റെ അഭാവം മൂലം നമ്മുടെ ജീവിതത്തിലെ മലപോലെയുള്ള വിഷയങ്ങൾക്ക് പരിഹാരം ലഭിക്കാത്തത്. ദൈവത്തിൽ ഉള്ള വിശ്വാസം വർധിച്ചാൽ മല പോലെയുള്ള വിഷയങ്ങൾ ജീവിതത്തിൽ നിന്നു നീങ്ങിമാറും.
Wednesday, 15 March 2023
"ദൈവം നമുക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആര്"
ദൈവം നമുക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആര്
ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ദൈവം അനുകൂലമായിരിക്കുമ്പോൾ പ്രതികൂലമായി പ്രവർത്തിക്കാൻ മാനുഷിക ശക്തികൾക്കോ പൈശാചിക ശക്തികൾക്കോ സാധ്യമല്ല. ദൈവം നിനക്ക് ചുറ്റും സംരക്ഷണം ഏർപ്പെടുത്തുമ്പോൾ ഒരു ദുഷ്ട ശക്തികൾക്കും നിനക്കെതിരെ പ്രവർത്തിക്കുവാൻ സാധ്യമല്ല. ദൈവം അനുകൂലം ആകണമെങ്കിൽ നാം ദൈവം പറയുന്നത് അനുസരിക്കുന്നവരായി തീരണം. ദൈവം അനുകൂലമായി തീരുമ്പോൾ നമുക്കെതിരെ പ്രവർത്തിക്കാൻ ഒരു ശക്തികൾക്കും സാധ്യമല്ല.
Monday, 13 March 2023
"ദൈവീക ഇടപെടലുകൾ."
ദൈവീക ഇടപെടലുകൾ.
ദൈവത്തിന്റെ ഇടപെടലുകൾ ഓരോരുത്തരുടെയും ജീവിതത്തിൽ വ്യത്യസ്തമായിട്ടാണ് സംഭവിക്കുന്നത്. നാം പ്രാർത്ഥിക്കുന്ന വിഷയത്തിന്മേൽ ദൈവം ഇടപെട്ടുകഴിഞ്ഞാൽ വേഗത്തിൽ മറുപടി ലഭിക്കുവാൻ ഇടയായി തീരും. ചില വിഷയങ്ങളിൽ നാം ഭാരപ്പെട്ടു നിരാശപ്പെട്ടു ഇനി ഒരു വഴിയും എന്റെ മുമ്പിൽ കാണുന്നില്ലല്ലോ എന്നു ചിന്തിക്കുമ്പോൾ, ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. നമ്മുടെ വിശ്വാസം ഉറച്ചിരിക്കട്ടെ. ദാനിയേലിന്റെ പുസ്തകത്തിൽ മൂന്നു ബാലന്മാരെ പറ്റി വിവരിക്കുന്നു.മൂന്നു ബാലന്മാരുടെ ദൈവത്തിലുള്ള വിശ്വാസം നിമിത്തം അഗ്നികുണ്ടത്തിൽ ഇടുവാൻ രാജാവ് കല്പിച്ചപ്പോൾ അവർ എടുത്ത ഒരു തീരുമാനം ഉണ്ട് " ഞങ്ങളുടെ ദൈവം ഞങ്ങളെ വിടുവിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ പ്രതിമയെ നമസ്കരിക്കുക ഇല്ല". മൂന്നു ബാലന്മാരുടെ വിലയേറിയ വിശ്വാസം കണ്ട് ദൈവം അഗ്നികുണ്ടതിൽ നാലാമത്തവനായി ഇറങ്ങി വന്നു അവരെ വിടുവിച്ചു.പ്രിയ ദൈവപൈതലേ നിന്റെ വിശ്വാസം ദൈവത്തിൽ ഉറച്ചതാണെങ്കിൽ എന്തൊക്കെ പ്രതിക്കൂലങ്ങൾ നിന്റെ ജീവിതത്തിൽ ആഞ്ഞടിച്ചാലും അതിന്റ നടുവിൽ ദൈവം നിനക്ക് വേണ്ടി ഇറങ്ങി വരും.
Saturday, 11 March 2023
"യഹോവയിൽ പ്രത്യാശ വയ്ക്കുക."
യഹോവയിൽ പ്രത്യാശ വയ്ക്കുക.
നമ്മുടെ പ്രത്യാശ യഹോവയിൽ ആയിരിക്കട്ടെ. ദൈവം നിന്നെ പുലർത്തും. ദൈവം നിനക്ക് വേണ്ടുന്നത് നൽകി അനുഗ്രഹിക്കും. കാണുന്നത് താത്കാലികം കാണാത്തതോ നിത്യം. ഇന്നു നാം കാണുന്നത് എല്ലാം താത്കാലികം ആണ്. കാണാത്ത ദൈവരാജ്യം ആണ് നിത്യം.ദൈവത്തിൽ പ്രത്യാശ വച്ചാൽ നിത്യമായ ദൈവരാജ്യത്തിന് അവകാശികൾ ആയി തീരും. കേവലം ക്ഷണീകമായ ലോകത്തിൽ ഉള്ളതിനെ പ്രത്യാശ വയ്ക്കാതെ ദൈവത്തിൽ പ്രത്യാശ വച്ചാൽ ദൈവീക രാജ്യത്തിൽ പ്രവേശിക്കാം.അതേ ദൈവത്തിൽ പ്രത്യാശ വയ്ക്കുക നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ.
Tuesday, 7 March 2023
"ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക."
ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക.
നാം പ്രാർത്ഥിക്കുന്ന പ്രാർത്ഥനകളുടെ മറുപടി ലഭിക്കുന്നത് ദൈവത്തിന്റെ സമയത്താണ്. ദൈവത്തിന്റെ സമയം വരെ നാം കാത്തിരിക്കേണ്ടതുണ്ട്. പ്രാർത്ഥനയ്ക്ക് മറുപടി നൽകുന്ന ദൈവം നമ്മുടെ ഇഷ്ടത്തിനല്ല മറുപടി നൽകുന്നത് പകരം ദൈവത്തിന്റെ ഇഷ്ടപ്രകാരമാണ് . എല്ലാ പ്രാർത്ഥനകൾക്കും മറുപടി ലഭിച്ചെന്നു വരികയില്ല കാരണം നാം പ്രാർത്ഥിക്കുന്ന ഓരോ പ്രാർത്ഥനയുടെയും അനന്തരഫലങ്ങൾ ദൈവത്തിനു മാത്രമേ മുമ്പുകൂട്ടി അറിയുകയുള്ളൂ. ദൈവം ദോഷമായിട്ടൊന്നും നമ്മോടു ചെയ്കയില്ല.ചില പ്രാർത്ഥനകളുടെ മറുപടി വൈകുന്നത് ദൈവത്തിന്റെ സമയം ആ പ്രാർത്ഥനാ വിഷയത്തിന്മേൽ ആയിട്ടില്ലാത്തതു കൊണ്ടാണ്.
Sunday, 5 March 2023
"നിന്നെ അനുഗ്രഹിക്കുന്നവരെ ദൈവവും അനുഗ്രഹിക്കും."
നിന്നെ അനുഗ്രഹിക്കുന്നവരെ ദൈവവും അനുഗ്രഹിക്കും.
ക്രിസ്തീയ വിശ്വാസത്തിൽ ശപിക്കുവാൻ അനുവാദം ഇല്ല. ശത്രുവിനെ സ്നേഹിക്കുവാൻ ആണ് യേശുക്രിസ്തു പഠിപ്പിച്ചത്. മറ്റുള്ളവരെ അനുഗ്രഹിക്കുവാൻ ആണ് ദൈവം നമ്മളെ വിളിച്ചത്. നാം മറ്റുള്ളവരെ അനുഗ്രഹിക്കുമ്പോൾ ദൈവത്തിന്റെ അനുഗ്രഹം അവരുടെ മേലും നമ്മുടെ മേലും വരും.അതാണ് യേശുക്രിസ്തു ദൈവീക സ്നേഹത്തിൽ കൂടി നമ്മെ പഠിപ്പിച്ചത്. ആകയാൽ മറ്റുള്ളവരെ അനുഗ്രഹിക്കുവാൻ പരസ്യമായി കഴിഞ്ഞില്ലെങ്കിലും ഹൃദയം കൊണ്ടു അനുഗ്രഹിക്കുവാൻ നമുക്ക് സാധിക്കും.
Saturday, 4 March 2023
"താഴ്മയുള്ളവനെ സ്നേഹിക്കുന്ന ദൈവം."
താഴ്മയുള്ളവനെ സ്നേഹിക്കുന്ന ദൈവം.
ദൈവത്തിനു ഒരുകാലത്തും നിഗളികളെ ഇഷ്ട്ടമല്ലാരുന്നു. ബൈബിളിൽ ഇപ്രകാരം പറയുന്നു നിഗളികളെ ദൈവം വെറുക്കുന്നു. താഴ്മയുള്ളവനെ ദൈവം കടാക്ഷിക്കുന്നു. യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിക്കുവിൻ. ദൈവം മനുഷ്യാവതാരം എടുത്തു ഭൂമിയിൽ ജീവിച്ചിട്ട് ഒരിക്കലും നിഗളിച്ചില്ല,താഴ്മയോടും സൗമ്യതയോടും കൂടെ ജീവിച്ചു കാണിക്കുവായിരുന്നു. ദൈവം താഴ്മയുള്ളവനെ ഉയിർത്തുന്നു. ദൈവസന്നിധിയിൽ താഴ്മയോടെ താങ്കൾ ആയിരുന്നാൽ താങ്കളെ ഉയിർത്തുന്ന ഒരു ദൈവം ഉണ്ട്. നിശ്ചയമായും ദൈവം താങ്കളെ ഉയിർത്തും.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...






