Agape
Sunday, 16 October 2022
"ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കുക"
ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കുക.
ദൈവത്തിൽ പരിപൂർണമായി ആശ്രയിച്ചാൽ കഷ്ടതകളും പ്രതിക്കൂലങ്ങളും വരികയില്ല എന്നല്ല. നമ്മുടെ ജീവിതത്തിൽ കടന്നു വരുന്ന കഷ്ടതകളെയും പ്രതിക്കൂലങ്ങെളെയും തരണം ചെയ്യാൻ ദൈവത്തിലുള്ള ആശ്രയം നമ്മെ സഹായിക്കും. കഷ്ടതകളിലൂടെയും പ്രതിക്കൂലങ്ങളിൽ കൂടി കടന്നുപോകുമ്പോൾ ദൈവത്തോട് മറുത്തു ചോദിക്കാതെ പരിപൂർണമായി ദൈവത്തിൽ സമർപ്പിക്കുക. ദൈവം ദോഷമായിട്ടൊന്നും നമ്മോടു ചെയ്യുകയില്ല. ദൈവ ഉദ്ദേശ പ്രകാരം നാം ആയിതീരുവാൻ ആണ് കഷ്ടതകളിലൂടെയും പ്രതിസന്ധികളിലൂടെയും ദൈവം നമ്മെ കടത്തി വിടുന്നത്. അല്പകാലം പ്രയാസം ആണെങ്കിലും പിന്നെത്തേതിൽ ഈ കഷ്ടതകളും പ്രതിക്കൂലങ്ങളും ജീവിതത്തിൽ അനുഗ്രഹം ആയി തീരും.
Thursday, 13 October 2022
"സ്നേഹിക്കുന്ന ദൈവം."
സ്നേഹിക്കുന്ന ദൈവം.
നാം ദൈവത്തെ അറിഞ്ഞിട്ട് അനവധി പാപങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. എന്നിട്ടും നമ്മൾ ദൈവത്തോട് പാപങ്ങൾ ഏറ്റുപറയുമ്പോൾ നമ്മുടെ പാപം എല്ലാം ക്ഷമിച്ചു നമ്മെ സ്നേഹിക്കുന്ന ദൈവത്തെ എത്ര അധികം നാം സ്നേഹിക്കണം. നാം ദൈവത്തെ സ്നേഹിക്കുന്നത് ദൈവത്തിന്റെ വചനങ്ങൾ അനുസരിച്ചു ജീവിച്ചു വേണം. ദൈവത്തിന്റെ കരുണ കൊണ്ടല്ലേ നാം ഓരോ ദിവസം ഉറക്കം വിട്ടു എഴുനേൽക്കുന്നത്. എത്രയോപേർ ലോകം വിട്ടുപോയി. നമുക്ക് ഒരു ദിവസം കൂടെ ദൈവം ദാനമായി തന്നത് നമ്മുടെ തെറ്റുകൾ തിരുത്തുവാനും ദൈവം പറയുന്ന പ്രകാരം ജീവിക്കാനും വേണ്ടിയാണ്.
Monday, 10 October 2022
"നിരാശയുടെ നടുവിലും ആശ്വസിപ്പിക്കുന്ന ദൈവം."
നിരാശയുടെ നടുവിലും ആശ്വസിപ്പിക്കുന്ന ദൈവം.
ഏലിയാവ് ഇസബെലിനെ പേടിച്ചു ചൂരചെടിയുടെ തണലിൽ വിശ്രമിക്കുമ്പോൾ ദൈവദൂതൻ ഇറങ്ങി വന്നു ഏലിയാവിനെ ആശ്വസിപ്പിക്കുന്നു. പ്രിയ ദൈവപൈതലേ നീ നിരാശയിൽ തളർന്നിരിക്കുവാണോ? ദൈവത്തിൽ ആശ്രയം വയ്ക്കുക. ദൈവം നിന്നെ ആശ്വസിപ്പിച്ചു വഴി നടത്തും. അനേക വിഷയങ്ങൾക്ക് നടുവിൽ നിരാശൻ ആയിട്ടിരിക്കുവാണോ. ദൈവം നിന്നെ ആശ്വസിപ്പിക്കും. നിശ്ചയുമായും യഹോവയിൽ പ്രത്യാശ വയ്ക്കുക ദൈവം നിന്നെ പുലർത്തും.
Sunday, 9 October 2022
"കണ്ണുനീർ തുടയ്ക്കുന്ന ദൈവം."
കണ്ണുനീർ തുടയ്ക്കുന്ന ദൈവം.
ജീവിതത്തിൽ കൈയ്പ്പേറിയ അനുഭവങ്ങൾ കടന്നു വരുമ്പോഴും എത്ര കഠിന ഹൃദയം ആണെങ്കിൽ പോലും ഒന്നു കണ്ണുനീർ പൊഴിച്ചുപോകും. പലപ്പോഴും ജീവിതത്തിൽ എല്ലാവരും ഉണ്ടായിരിക്കും പക്ഷേ ഒരു ആശ്വാസവാക്കുകൾ പറയുവാൻ ആരുമില്ലാതിരിക്കാം. ആ വേളകളിൽ കർത്താവിന്റെ മാർവിൽ ചാരിയാൽ കർത്താവ് കണ്ണുനീർ തുടയ്ക്കും മാത്രമല്ല ആശ്വസിപ്പിച്ചു വഴി നടത്തും. ഈ ഭൂമിയിലെ വാസം വേഗം തീരും നമ്മെ ഈ ഭൂമിയിലേക്ക് അയച്ച നാഥന്റെ സന്നിധിയിൽ തിരിച്ചു ചെല്ലണം. അന്ന് നാഥൻ നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒക്കെയും പരിപൂർണമായി തുടച്ചു മാറ്റും. Best deals in Tablet Accessories
Saturday, 8 October 2022
"ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവം."
ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവം.
സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു എന്റെ മാതാവും പിതാവും എന്നെ ഉപേക്ഷിച്ചിരിക്കുന്നു ;എങ്കിലും യഹോവ എന്നെ ചേർത്തു കൊള്ളും.ജീവിത സാഹചര്യങ്ങൾ മാറിമറയുമ്പോൾ സുഹൃത്തുക്കൾ കൈവെടിയും, ബന്ധു ജനങ്ങൾ കൈവെടിയും ചിലപ്പോൾ മാതാവും പിതാവും കൈവിട്ടെന്ന് വരാം. എന്നാലും നമുക്കൊരു പ്രത്യാശ ഉണ്ട്. നമ്മെ സൃഷ്‌ടിച്ച ദൈവം ഒരു നാളും കൈവിടില്ല.സകല സൃഷ്ടിയുടെയും സൃഷ്ടിതാവായ ദൈവം നമ്മെ ചേർത്തു നിർത്തും.
Wednesday, 5 October 2022
"മാറായെ മധുരമാക്കുന്ന ദൈവം."
മാറായെ മധുരമാക്കുന്ന ദൈവം.
പലപ്പോഴും നമ്മുടെ ജീവിതത്തിൽ മാറാ പോലെ കൈയ്പുള്ള വിഷയങ്ങൾ ജീവിതത്തിൽ കടന്നു വരാം . മറ്റുള്ളവരുടെ മുമ്പിൽ ലജ്ജിതരായി തീരും എന്നു നാം കരുതുന്ന വിഷയങ്ങൾ ദൈവം മധുരമാക്കി മാറ്റും. ദൈവം അത്യന്തം കൈയ്പായത് എന്റെ ജീവിതത്തിൽ ചെയ്തുവോ എന്നു ചിന്തിക്കുമ്പോൾ, ദൈവ സന്നിധിയിൽ പ്രാർത്ഥിച്ചാൽ ദൈവം മറുപടി അയക്കും . ദൈവം ദോഷമായിട്ടൊന്നും ചെയ്കയില്ല. ദൈവം ചെയുന്നത് എല്ലാം നന്മക്കായി കൂടി വ്യാപരിക്കുന്നു. നാം മാറാ എന്നോർത്തു വിലപിക്കുന്ന വിഷയങ്ങൾ ദൈവം മധുരമാക്കി മാറ്റും.
Saturday, 1 October 2022
"ഒരു നാളും കൈവിടാത്ത ദൈവം."
ഒരു നാളും കൈവിടാത്ത ദൈവം.
സങ്കീർത്തനക്കാരൻ പറയുന്നു എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും. ഈ ഭൂമിയിൽ നമ്മെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മാതാവും പിതാവും ഉപേക്ഷിച്ചാലും യഹോവ നമ്മെ കൈവിടുകയില്ല.മാതാവിനെക്കാളും പിതാവിനെക്കാളും നമ്മെ സ്നേഹിക്കുന്ന ദൈവം നമ്മെ ഒരുനാളും കൈവിടുകയില്ല.
ആരൊക്കെ കൈവിട്ടാലും ദൈവം നമ്മെ കൈവിടുകയില്ല. സൃഷ്‌ടിച്ച ദൈവം സൃഷ്ടിയെ മറന്നു കളയുമോ ഒരു നാളും ഇല്ല.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...