Agape
Saturday, 11 June 2022
"നിശബ്ദമായി ദൈവത്തോട് നീ യാചിക്കുന്ന വിഷയങ്ങൾക്ക് പരസ്യമായി വിടുതൽ നൽകുന്ന ദൈവം ഉണ്ട് നിനക്ക്."
നിശബ്ദമായി ദൈവത്തോട് നീ യാചിക്കുന്ന വിഷയങ്ങൾക്ക് പരസ്യമായി വിടുതൽ നൽകുന്ന ദൈവം ഉണ്ട് നിനക്ക്.
പലവിഷയങ്ങളുടെയും മധ്യത്തിൽ മറ്റുള്ളവരോട് തുറന്നു പറയാൻ കഴിയാതെ, സങ്കടം ഹൃദയത്തിൽ ഒതുക്കി വാക്കുകൾ പുറത്തുവരാതെ നീ പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് പരസ്യമായി ദൈവം മറുപടി തരും. ഹൃദയം ദുഃഖത്താൽ വലയുമ്പോൾ ആരോട് എന്റെ വിഷമം പറയും എന്നു ആലോചിച്ചു ആരെയും കാണാതെ വരുമ്പോൾ ദൈവത്തോട് നമ്മുടെ വിഷമം അറിയിക്കുമ്പോൾ ദൈവം അതിനു പരിഹാരം ആയി വരും. നീ നിശബ്ദം ആയി ഉള്ളു നീറിയ വിഷയങ്ങൾക്ക് ദൈവം മറുപടി അയക്കും. ദൈവത്തിൽ അടിയുറച്ച വിശ്വാസി ആണ് നീ എങ്കിൽ നീ കുലുങ്ങിപോകുവാൻ ദൈവം സമ്മതിക്കുകയില്ല.
"പ്രത്യാശ"
പ്രത്യാശ
പ്രിയ ദൈവപൈതലേ, യേശുക്രിസ്തുവിൽ ഉള്ള പ്രത്യാശ അല്ലെ നമ്മളെ ഇതുവരെ നടത്തിയത്. കഷ്ടങ്ങൾ വന്നപ്പോഴും നമ്മെ താങ്ങി നിർത്തിയത് യേശുക്രിസ്തുവിൽ ഉള്ള പ്രത്യാശ ആണ്. നഷ്ടങ്ങൾ വന്നപ്പോഴും നമ്മെ താങ്ങിനിർത്തിയത് യേശുക്രിസ്തുവിൽ ഉള്ള പ്രത്യാശ ആണ്. പലരും കൈവിട്ടപ്പോഴും പലരും തള്ളിപ്പറഞ്ഞപ്പോഴും നമ്മെ നിർത്തിയത് യേശുക്രിസ്തുവിൽ ഉള്ള പ്രത്യാശ ആണ്. ആ പ്രത്യാശ ആണ് നമ്മളെ തുടർന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നതും. നമ്മെ ചേർക്കാൻ ഒരു നാൾ യേശുക്രിസ്തു രാജാധിരാജാവായി വരും ആ പ്രത്യാശയിൽ കവിഞ്ഞൊരു പ്രത്യാശ ഭൂമിയിൽ ഇല്ല.
"ക്രിസ്തീയ ജീവിതം ആർഭാടമോ?"
ക്രിസ്തീയ ജീവിതം ആർഭാടമോ?
ക്രിസ്തീയ ജീവിതം അടിസ്ഥാനപ്പെട്ടിരിക്കുന്നത് യേശുക്രിസ്തുവിലും പഴയനിയമ പൂർവ്വ പിതാക്കളിലും യേശുക്രിസ്തുവിന്റെ അപ്പോസ്ഥലന്മാരുടെ ജീവിതത്തെയും അടിസ്ഥാനപ്പെടുത്തിയാണ്. മുഴുലോകത്തെയും നിർമ്മിച്ച യേശുക്രിസ്തു ഈ ഭൂമിയിൽ ജന്മം എടുക്കുമ്പോൾ വഴിയമ്പലത്തിൽ സ്ഥലം ഇല്ലായ്കയാൽ പശുതോട്ടിയിൽ കിടത്തി. സ്വന്തമായി യേശുക്രിസ്തുവിനു ഭവനം പോലും ഇല്ലായിരുന്നു. കൈസറിനു നികുതി കൊടുക്കാൻ പണം പോലും ഇല്ലാതെ ആയിരുന്നു യേശുക്രിസ്തു ഭൂമിയിൽ ജീവിച്ചത്. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരും അപ്രകാരം ഉള്ള ജീവിതം ആണ് നയിച്ചത്. ദൈവം നന്മ തരുമ്പോൾ നാം അത് ആർഭാഠത്തിനായി ഉപയോഗിച്ചു ദൈവത്തെ വിഷമിക്കരുത്. യേശുക്രിസ്തു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ തന്റെ സ്വർലോകമഹിമ വേണമെങ്കിൽ ഭൂമിയിലും പ്രകടിപ്പിക്കാമായിരുന്നു. പക്ഷേ യേശുക്രിസ്തു ജീവിച്ചത് സാധാരണക്കാരിൽ സാധാരണകാരൻ ആയിട്ടായിരുന്നു. ദൈവം നമ്മുടെ കൈയിൽ തന്ന നന്മ നാം ഇപ്രകാരം വിനിയോഗിച്ചു എന്നു യേശുക്രിസ്തു ചോദിക്കുന്ന ഒരു ദിവസം ഉണ്ട്. ലോക ഇമ്പങ്ങൾക്കു വേണ്ടിയായിരുന്നോ അതോ ദൈവഹിതം അനുസരിച്ചു ആയിരുന്നോ എന്ന്. നമ്മുടെ കൈയിൽ ദൈവം തരുന്ന ഓരോ നന്മക്കും നാം ദൈവത്തോട് കണക്ക് ബോധിപ്പിക്കേണ്ടത് ആണ്. അത് നാം മറന്നു പോകരുത്.
"കർത്താവ് ഇന്നു വന്നാൽ നീ എടുക്കപ്പെടുമോ?"
കർത്താവ് ഇന്നു വന്നാൽ നീ എടുക്കപ്പെടുമോ?
പ്രിയ ദൈവപൈതലേ ഇന്നു കർത്താവ് വാനമേഘത്തിൽ എഴുന്നള്ളി വന്നാൽ ഞാനും നീയും എടുക്കപ്പെടുമോ? എടുക്കപ്പെട്ടില്ലെങ്കിൽ ഇത്രയും കാലം ജീവിച്ചത് വെറുതെ ആയി. ഇനി കർത്താവിന്റെ വരവിങ്കൽ എടുക്കപ്പെടാൻ കർത്താവ് പറഞ്ഞിരിക്കുന്ന കല്പനകൾ പ്രമാണിക്കുക. കർത്താവ് നമ്മോട് പറഞ്ഞിരിക്കുന്നത് വേഗം മടങ്ങി വരാം എന്നു പറഞ്ഞാണ് സ്വർഗത്തിലേക്ക് കരേറിപോയത് . കർത്താവ് വരുവാൻ താമസിക്കുന്നത് നമ്മളിൽ ചിലർ കൂടി മനസാന്തരപെട്ടു വരാൻ വേണ്ടിയാണ്. പ്രിയ ദൈവപൈതലേ ഇന്നു നിന്റെ ജീവിതം യേശുക്രിസ്തുവിനായി സമർപ്പിക്കാമോ എങ്കിൽ നിന്റെ ഈ ഭൂമിയിലെ വാസം ധന്യമായിതീർന്നു.
"മടുത്തുപോകാതെ പ്രാർത്ഥിക്കുക"
മടുത്തുപോകാതെ പ്രാർത്ഥിക്കുക
നമ്മുടെ പല വിഷയങ്ങളും നാം പ്രാർത്ഥിച്ചിട്ടു മറുപടി ലഭിക്കാതെ പാതി വഴിയിൽ നിർത്തുമ്പോൾ. യേശുക്രിസ്തു പറയുന്നത് ഇപ്രകാരം ആണ് മറുപടി ലഭിക്കുവോളം പ്രാർത്ഥിക്കുക.പ്രാർത്ഥനയിൽ നിരുത്സാഹം വരുമ്പോൾ 25 വർഷം വാഗ്ദത്ത സന്തതിക്കായി കാത്തിരുന്ന അബ്രഹാമിനെ ഓർക്കുക. നിന്റെ പ്രാർത്ഥന കേട്ട് ദൈവം ഉത്തരം അരുളാത്തത് അല്ല മറിച് പ്രാർത്ഥനയുടെ മറുപടിയുടെ സമയം ആകാത്തത് ആണ്. നിന്റ പ്രാർത്ഥനയുടെ മറുപടിക്ക് ഉത്തരം ലഭിക്കുന്നത് തക്ക സമയത്ത് ആണ്. ആ തക്കസമയം വരെ പ്രാർത്ഥയിൽ തുടരുക. ദൈവം താങ്കളുടെ പ്രാർത്ഥനയ്ക്ക് മറുപടി അയക്കുക തന്നെ ചെയ്യും.
"ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു."
ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു.
2 രാജാക്കന്മാർ 20:5.
ഹിസ്കിയാവ് രാജാവിന് മരിക്കത്തക്ക രോഗം പിടിച്ചപ്പോൾ യെശയ്യാ പ്രവാചകൻ വന്നു ഹിസ്കിയാവിനോട് പാറയുന്നതാണ് നീ മരിച്ചുപോകും, ശേഷിക്കയില്ല എന്ന്. ഇതു കേട്ട ഹിസ്കിയാ രാജാവ് മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോട് പ്രാർത്ഥിച്ചു. ഹിസ്കിയാ രാജാവ് ഏറ്റവും കരഞ്ഞു. ഹിസ്കിയാ രാജാവിന്റെ കരച്ചിൽ കണ്ട ദൈവം യെശയ്യാപ്രവാചകനെ വീണ്ടും ഹിസ്കിയാ രാജാവിൻറെ കൊട്ടാരത്തിൽ വിളിച്ച് ദൈവത്തിന്റെ ആലോചന അറിയിക്കുന്നതാണ് ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്നെ സൗഖ്യം ആക്കും എന്നത്.
പ്രിയ ദൈവപൈതലേ മരിക്ക തക്ക രോഗം പിടിച്ച ഹിസ്കിയാവിനോട് മരിച്ചുപോകും എന്നു ദൈവം യെശയ്യാ പ്രവാചകനിൽ കൂടി അരുളി ചെയ്തിട്ടും ഹിസ്കിയാവിന്റെ കണ്ണുനീർ കണ്ട ദൈവം മനസ്സലിഞ്ഞു ഹിസ്കിയാവിനെ സൗഖ്യം ആക്കി, ആയുസ്സ് നീട്ടി നൽകി. പ്രിയ ദൈവപൈതലേ നീ ഏതെങ്കിലും രോഗത്താൽ ഭാരപ്പെടുന്നുണ്ടെകിൽ നീ കണ്ണുനീരോടെ പ്രാർത്ഥിച്ചാൽ ദൈവം നിന്നെ സൗഖ്യം ആക്കും.
Sunday, 5 June 2022
"ദൈവത്തിന്റെ സ്നേഹം അവർണ്ണനീയം"
ദൈവത്തിന്റെ സ്നേഹം അവർണ്ണനീയം
പ്രിയ ദൈവപൈതലേ നീയും ഞാനും അറിഞ്ഞും അറിയാതെയും എത്രയോ പാപങ്ങൾ ചെയ്തപ്പോൾ, നാം ദൈവത്തോട് ഏറ്റുപറഞ്ഞപോൾ ദൈവം ക്ഷമിച്ചു. നമ്മോളോട് ഒരു കൂട്ട് സഹോദരൻ ഒരു തെറ്റ് പലവട്ടം ആവർത്തിച്ചാൽ നമ്മൾ ക്ഷമികുമോ? നാം ലോകപ്രകാരം ഉള്ള നടപടികളിലേക്ക് തിരിയും. നാം യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചതിനു ശേഷം ചെയ്ത പാപങ്ങൾ നാം ഹൃദയ നുറുക്കത്തോടെ ഏറ്റു പറഞ്ഞാൽ ദൈവം ക്ഷമിക്കും. യേശുക്രിസ്തുവിനെ ക്രൂശിക്കാൻ കൊണ്ടുപോകുമ്പോൾ യേശുക്രിസ്തുവിനെ കഠിനമായ ശിക്ഷാവിധികൾക്ക് വിധേയമാക്കിയപ്പോഴും യേശുക്രിസ്തു പറഞ്ഞ ഒരു വാചകം ഉണ്ട് ഇവർ ചെയുന്നത് എന്തെന്ന് ഇവർ അറിയാകയാൽ ഇവരോട് ക്ഷമികേണമേ. നാമും ദൈവത്തെ അറിഞ്ഞിട്ടു പാപം ചെയ്യുമ്പോൾ യേശുക്രിസ്തുവിനെ വീണ്ടും വേദനിപ്പിക്കുവാണ്. സൃഷ്ടിതാവിന് തന്റെ സൃഷ്ടിയെ മറക്കാൻ കഴിയുമോ? അപ്പോഴും യേശുക്രിസ്തു പറയുന്ന ഒരു വാചകം ഉണ്ട് ഇവർ ചെയുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കണമേ.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...