Agape

Saturday, 16 November 2024

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമയാഗമായി തീർന്നു കൊണ്ടാണ്.കർത്താവ് നമ്മെ തേടി വന്നത് നമ്മെ അത്രത്തോളം കർത്താവ് സ്നേഹിച്ചത് കൊണ്ടാണ്.നാമും കർത്താവിന്റെ വഴികളിൽ നടന്നുകൊണ്ട് കർത്താവിനെ പ്രസാദിപ്പിക്കേണ്ടത് നമ്മുടെ കർത്താവിനോടുള്ള സ്നേഹം പ്രകടിപ്പിക്കൽ ആണ് .

"അനുദിനം വഴി നടത്തുന്ന ദൈവം."

അനുദിനം വഴി നടത്തുന്ന ദൈവം. ഒരു ഇടയൻ തന്റെ ആട്ടിൻകൂട്ടത്തെ ഓരോ ദിവസവും എപ്രകാരം ആണ് പോറ്റിപുലർത്തുന്നത് അപ്രകാരമാണ് ദൈവം നമ്മെ പോറ്റിപുലർത്തുന്നത് .നമ്മുടെ വേദനകൾ ദൈവത്തിനു അറിയാം. നമ്മുടെ ഓരോ ആവശ്യങ്ങളും ദൈവത്തിനു അറിയാം. ദൈവം അതെല്ലാം അറിഞ്ഞു തന്നയാണ് നമ്മെ വഴി നടത്തുന്നത് . ദൈവം നടത്തുന്ന പാതയിൽ ആണ് നാം സഞ്ചരിക്കുന്നതെങ്കിൽ നമ്മുടെ ആവശ്യങ്ങൾ മുഴുവനും ദൈവം ഏറ്റെടുത്തു നടത്തി തരും .

"കരുതുന്ന ദൈവം "

കരുതുന്ന ദൈവം. ദൈവത്തിന്റെ കരുതൽ നമ്മൾ അസാധ്യമെന്നു കരുതുന്ന വിഷയങ്ങളിൽ ഉണ്ട്. പലപ്പോഴും പല വിഷയങ്ങളിലും നമ്മുടെ പ്രത്യാശ നഷ്ടപ്പെട്ടു ഇനി എന്തു ചെയ്യും എന്നു ചിന്തിക്കുമ്പോൾ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വന്നു നമ്മുക്ക് ആവശ്യമുള്ളത് നല്കും.ദൈവം നമുക്ക് വേണ്ടി കരുതി വച്ചിരിക്കുന്നത് ഏറ്റവും ശ്രേഷ്ഠമാണ്. പലപ്പോഴും ദൈവത്തിന്റെ നമ്മോടുള്ള കരുതൽ നാം മനസിലാകാത്തതുകൊണ്ടാണ് നാം നിരാശപെട്ടു പോകുന്നത്.ദൈവത്തിൽ പ്രത്യാശ വച്ചാൽ നിരാശ നമ്മെ വിട്ടു മാറും.

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...