Tuesday, 29 May 2012

Nanma Mathrame....

 
നന്മ മാത്രമേ നന്മ മാത്രമേ

നന്മ അല്ലാതോന്നുമേ നീ ചെയ്കെയില്ല

എന്തുഭവിചെന്നാലും, എന്തു സഹിചെന്നാലും

എല്ലാംയേശുവേ നന്മകായിട്ടല്ലോ



നീ മാത്രമേ നീ മാത്രമേ

നീ മാത്രമേ എന്‍ ആത്മസഖി

എന്‍റെ യേശുവേ എന്‍റെ ജീവനെ

എന്‍റെ ആശയേ നീ ഒന്നു മാത്രമേ



നിന്നെ സ്നേഹിക്കും നിന്‍റെ ദാസനും

നന്മ അല്ലാതോന്നുമേ നീ ചെയ്തിടുമോ

എന്നെ പേര്‍ചൊല്ലി വിളിച്ചീടുവാന്‍

കൃപ തോന്നി എന്നതിനാല്‍ ഞാന്‍ ഭാഗ്യവാന്‍



പരിശോധനകള്‍ മനോവേദനകള്‍

ഭയം ഏതും വിധം എന്നില്‍ ‍വന്നിടുമ്പോള്‍

പരിപോലും കുറവില്ല സ്നേഹമെന്നില്‍

ചൊരിഞ്ഞിടും നാഥന്‍ പോക്കും വഴിയും തരും



ദോഷം മാത്രമേ ഈ ലോകം തരും

ദോഷമായിട്ടൊന്നും പ്രിയന്‍ ‍ചെയ്കയില്ല

എന്‍റെ യേശുവേ എന്‍റെ പ്രാണനെ

നന്മ ചെയ്‌വാന്‍ എനിക്കും നീ കൃപ നല്‍കുകെ



എന്‍റെ ശോധനകള്‍ എന്‍റെ വേദനകള്‍

എന്‍റെ സങ്കടങ്ങള്‍ എല്ലാം നീങ്ങിടുമേ

എന്‍റെ കാന്തനെ എന്‍റെ നാഥനെ

എന്‍ മണാളനെ വേഗം വന്നിടണേ

















No comments:

Post a Comment

Eternity-A Biblical Approach

Eternal life in heaven is received through knowledge of God, the Father, and is contained in His Son, Jesus Christ. We obtain this gift of ...